News
സ്വകാര്യത ലംഘനം; മെറ്റക്ക് 130 കോടി ഡോളര്‍ ചുമത്തി യൂറോപ്യന്‍ യൂണിയന്
സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന് ചുമത്തുന്ന ഏറ്റുവും വലിയ പിഴയാണിത്.
ലണ്ടന്‍: യൂറോപ്പിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും അമേരിക്കക്ക് കൈമാറുകയും ചെയ്ത കേസില്‍ സോഷ്യല്‍ മീഡിയ ഭീമനായ മെറ്റക്ക് 130 കോടി ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്.
സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന് ചുമത്തുന്ന ഏറ്റുവും വലിയ പിഴയാണിത്. 2021ല്‍ ആമസോണിനെതിരെ 746 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.
india
നുഴഞ്ഞുകയറ്റക്കാര്‍ എവിടെ?; എസ്.ഐ.ആറില്‍ മോദിയെ ഭിത്തിയിലൊട്ടിച്ച് ടി.എം.സി എം.പി
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എസ്.ഐ.ആര് നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരിഷ്കരണ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി. ബിഹാറില്‍ മോദി പറഞ്ഞു നുഴഞ്ഞു കയറ്റക്കാര്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്ന്. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ ആ നുഴഞ്ഞുകയറ്റക്കാര്‍ എവിടെ എന്നായിരുന്നു എം.പിയുടെ ചോദ്യം.
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എസ്.ഐ.ആര് നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല. ബി.എസ്.എഫ്, സി. ഐ.എസ്.എഫ് എന്നിവര്‍ക്ക് ഒരാളെ പോലും കണ്ടത്താനായില്ല. കുഴപ്പം മുഴുവന്‍ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കുമാണെന്ന് മോദിയെ അനുകരിച്ചു കൊണ്ട് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.
വോട്ടര്‍മാരെ നീക്കം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നിലവില്‍ എസ്.ഐ.ആര് നടത്തുന്നത്. 2024ല്‍ ഉള്ള വോട്ടറോട് പറയുന്നു. 2002ല്‍ നിങ്ങള്‍ ഇല്ലാത്തതിനാല്‍ വോട്ടറല്ലെന്ന്. വോട്ടര്‍മാരെ വെട്ടിമാറ്റാനാണെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് എന്തിനാണെന്നും കല്യാണ്‍ ബാനര്‍ജി ചോദിച്ചു. ഇപ്പോള്‍ മോദി കമ്മീഷനിലൂടെ ആരാണ് വോട്ടര്‍ എന്ന് തീരുമാനിക്കുകയാണ്. ആരും നിയമത്തിന് മുകളിലല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെയ്തികള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പിന് മുമ്പ് പണം വിതരണം ചെയ്യുകയാണെന്നും ബി.ജെ.പി നേതാക്കളെ പൈസയുമായി കണ്ടെത്തിയിട്ടും നടപടി എടുക്കുന്നില്ലെന്നും എന്‍.സി.പി എം.പി സുപ്രിയ സുലേ ആരോപിച്ചു. തങ്ങളുടെ പാര്‍ട്ടിയുടെ ചിഹ്നം വരെ മോഷ്ടിക്കപ്പെട്ടുവെന്നും ഇത് യഥാര്‍ത്ഥ ജനാധിപത്യ രീതിയ ല്ലെന്നും അവര്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് പ്രക്രിയ നടത്ത ണമെന്ന് ആര്.ജെ.ഡി അംഗം അഭയ് കുമാര്‍ സിന്‍ഹ ആവശ്യപ്പെട്ടു.
വെറും മുദ്രാവാക്യം വിളികളല്ലാതെ എത്ര ബംഗ്ലാദേശികളെ നിങ്ങള്‍ എസ്.ഐ.ആറിലുടെ കണ്ടെത്തിയെന്ന് എ.എ.പി എം.പി സഞ്ജയ് സിങ് ചോദിച്ചു. അതേ സമയം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രപതി പദം റബ്ബര്‍ സ്റ്റാമ്പ് ആക്കിയവരാണെന്ന് ബി.ജെ.പി എം.പി നിശികാന്ത് ദുബെ ആരോപിച്ചു. എന്നാല്‍ എസ്.ഐ.ആര് ജോലി ഭാരം കാരണം ബി.എല്‍.ഒമാരുടെ മരണം ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷ് യാദവിന്റെ ആക്രമണം. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും തിര. കമ്മിഷന് ആയിരക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കണം. കമ്മീഷന് പക്ഷപാതിത്വം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പേപ്പര്‍ ബാലറ്റുകള്‍ കൊണ്ടുവരികയോ, 100 ശതമാനം വി.വിപാറ്റുകള്‍ എണ്ണുകയോ വേണമെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി ആവശ്യപ്പെട്ടു. വോട്ടവകാശം 21ല്‍ നി ന്നും 18 ആക്കി ഏറ്റവും വലിയ പരിഷ്കാരം നടപ്പിലാക്കിയത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
kerala
മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില് വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala15 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india14 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി

