പത്തനാപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഉള്‍ഗ്രാമങ്ങളിലേക്ക് ബസ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പല റൂട്ടുകളിലും നേരത്തെ മിനി ബസ് സര്‍വിസുകള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ കളക്ഷന്‍ കുറവാണെന്ന പേരില്‍, സര്‍വിസുകള്‍ പിന്‍വലിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവില്‍ പത്തനാപുരം-പറങ്കിമാംമുകള്‍-നടുത്തേരി-അമ്പലം നിരപ്പ്-പാണ്ടിത്തിട്ട-വഴി ഏനാത്ത്, പത്തനാപുരം പട്ടാഴി ദര്‍ഭ വഴി കൊട്ടാരക്കര, പത്തനാപുരം-പിടവൂര്‍-പുളിവിള-അയത്തില്‍ വഴി കൊട്ടാരക്കര, പത്തനാപുരം-ചെങ്കിങ്കിലാത്ത് വഴി ഏനാത്ത്, പത്തനാപുരം-വെള്ളങ്ങാട്-പുത്തലത്ത് മുക്ക്-രണ്ടാലുംമൂട് വഴി കൊട്ടരക്കര, പത്തനാപുരം-മങ്കോട്-അംബേദ്കര്‍ കോളനി, പത്തനാപുരം-കടുവാത്തോട്-ചെളിക്കുഴി വഴി അടൂര്‍, പത്തനാപുരം-രണ്ടാലുംമൂട്-അരിങ്ങട വഴി കൊട്ടാരക്കര, പത്തനാപുരം-പുന്നല-കറവൂര്‍ വഴി പുനലൂര്‍ എന്നിങ്ങനെ ബസ് സര്‍വിസുകള്‍ ആരംഭിക്കണമെന്നാണ് ആവശ്യം.
കൃത്യനിഷ്ഠയോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനപ്പെടും വിധം ബസ് സര്‍വിസുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് ആവശ്യം.