Connect with us

india

പൗരത്വഭേദഗതി നിയമത്തിനെതിരെ ഡി.എം.കെ സുപ്രീംകോടതിയില്‍

പൗരത്വ നിയമം ചോദ്യം ചെയ്ത് 200ലധികം പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. ഇതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജി മുഖ്യ ഹര്‍ജിയായി പരിഗണിക്കാന്‍ കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു. നിയമം ചോദ്യം ചെയ്ത് കേരള സര്‍ക്കാറും നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Published

on

ന്യൂഡല്‍ഹി: മുസ്്‌ലിം ലീഗിന് പിന്നാലെ ഡി.എം.കെയും പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തിന്റെ മതേതര ഘടനക്കും ഭരണഘടനാ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണ് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നതാണ് നിയമം. ഇന്ത്യയില്‍ തങ്ങുന്ന ഇന്ത്യന്‍ വംശജരായ ശ്രീലങ്കന്‍ തമിഴരില്‍ നിയമം അരക്ഷിത ബോധം സൃഷ്ടിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം നിയമ പ്രശ്‌നങ്ങളുള്ളതാണ്.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന് മാത്രം വരുന്ന ഹിന്ദു, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്തവ എന്നിങ്ങനെ ആറ് മത വിഭാഗങ്ങള്‍ക്ക് മാത്രമായി പൗരത്വം നല്‍കുന്നത് നിയമം പരിമിതപ്പെടുത്തുന്നു. മുസ്‌ലിംകളെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. ഇത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. മതന്യൂനപക്ഷങ്ങള്‍ എന്ന പരിഗണന കണക്കിലെടുത്താലും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള ഇന്ത്യന്‍ വംശജരായ തമിഴര്‍ ഇതിന്റെ പരിധിയില്‍ വരും. മതപരമായ പീഡനത്തെതുടര്‍ന്നാണ് ഇവരും രാജ്യം അഭയാര്‍ത്ഥികളായത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ മതം മാത്രമാണ് പൗരത്വം നല്‍കുന്നതിനും നല്‍കാതിരിക്കുന്നതിനും മാനദണ്ഡമാക്കുന്നത്.
അതുകൊണ്ടുതന്നെ ഇത് ഭരണഘടനക്ക് വിരുദ്ധവും രാജ്യത്തിന്റെ മതേതര ചട്ടക്കൂട് തകര്‍ക്കുന്നതുമാണ്. മുസ്‌ലിംകളെ മാത്രം ഒഴിച്ചു നിര്‍ത്തുന്നതിന് യാതൊരു ന്യായീകരണവും കാണുന്നില്ല. അതിനാല്‍ നിയമം റദ്ദാക്കണമെന്നും ഡി.എം.കെക്കു വേണ്ടി ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.എസ് ഭാരതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പൗരത്വ നിയമം ചോദ്യം ചെയ്ത് 200ലധികം പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. ഇതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജി മുഖ്യ ഹര്‍ജിയായി പരിഗണിക്കാന്‍ കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു. നിയമം ചോദ്യം ചെയ്ത് കേരള സര്‍ക്കാറും നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

india

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചതായി യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.

Published

on

തിങ്കളും ചൊവ്വയും നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ബാങ്കുകളുടെ പ്രവൃത്തിദിവസം അഞ്ചാക്കുക, മതിയായ ജീവനക്കാരെ നിയമിക്കുക, ശമ്പളപരിഷ്‌കരണത്തിന് ആനുപാതികമായി പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചതായി യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.

Continue Reading

india

സീറ്റ് കിട്ടിയില്ല; സി.പി.എം എല്‍.എ ബി.ജെ.പിയില്‍

ഏതാനും സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേക്കേറിയിട്ടുണ്ട്.

Published

on

സീറ്റ് വീണ്ടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ പ്രമുഖ സി.പി.എം എം.എല്‍.എയായ മുബഷിര്‍ അലി ബി.ജെ.പിയിലേക്ക് ചേക്കേറി. ഇനകോട്ടി ജില്ലയിലെ കൈലാഷെഹര്‍ മണ്ഡലത്തിലെ എം.എല്‍.എയുംപാര്‍ട്ടിസംസ്ഥാനസമിതിയംഗവുമാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ സീറ്റ് സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്‍ ഇത്തവണ കോണ്‍ഗ്രസിന ്‌നല്‍കിയിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും ഇതാദ്യമായാണ് ത്രിപുരയില്‍ ബി.ജെ.പിയെ നേരിടുന്നത്. 30 കൊല്ലം സി.പി.എം മുന്നണി ഭരിച്ച ത്രിപുരയില്‍ ബി.ജെ.പിരണ്ടാം തവണയാണ ്കഴിഞ്ഞതവണയും അധികാരത്തിലെത്തിയത്. ഇതാണ് സഖ്യത്തിന് സാധ്യതയേറ്റിയത്. എന്നാല്‍ സിറ്റിംഗ് എം.എല്‍.എയെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയില്‍ പലരും ഖിന്നരാണ്. മുബഷിറിന് ബി.ജെ.പി സീറ്റ് നല്‍കിയേക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിജിതേന്ദ്ര ഇക്കാര്യം സ്ഥിരീകരിച്ചു.
ഫെബ്രുവരി 16നാണ ്‌സംസ്ഥാനത്തെ നിയമസഭാതെരഞ്ഞെടുപ്പ്. അടുത്തിടെയാണ് ബിപ്ലവ് ദേവിനെ മാറ്റി ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചത്. 13 മണ്ഡലത്തില്‍കോണ്‍ഗ്രസും 47ല്‍ സി.പി.എമ്മുമാണ ്മല്‍സരിക്കുന്നത്. മണിക് സാഹയാണ ്പുതിയ മുഖ്യമന്ത്രി.

ഏതാനും സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേക്കേറിയിട്ടുണ്ട്.

Continue Reading

india

ഗോ ഫസ്റ്റ് എയര്‍ലൈന് 10 ലക്ഷം രൂപ പിഴ: നടപടി 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍

ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു.

Published

on

ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന് പത്തുലക്ഷം രൂപ പിഴ ഈടാക്കി ഡിജിസിഎ. സംഭവത്തില്‍ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയര്‍ലൈന് ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി.

യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പുറപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയര്‍ലൈന് നോട്ടീസ് നല്‍കിയത്. ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം.

ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു. എയര്‍ലൈനിന്റെ ബസില്‍ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാതെ വിമാനം പുറപ്പെട്ടത്. 55 പേരും എയര്‍ലൈനിന്റെ ബസില്‍ കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.

Continue Reading

Trending