റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കാന്‍ രോഹിത്ത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പിലും രോഹിത്ത് നേടിയ റെക്കോര്‍ഡുകള്‍ ഒന്നും രണ്ടും അല്ല അഞ്ചെണ്ണം.

ഇനിയും തകര്‍ക്കാനുണ്ട് അദ്ദേഹത്തിന് റെക്കോര്‍ഡുകള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തീര്‍ത്ത ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന റെക്കോര്‍ഡ്. സച്ചിന്‍ നേടിയ 673 റണ്‍സ് മറികടക്കാന്‍ രോഹിത്തിന് 26 റണ്‍സ് മതി. നിലവില്‍ രോഹിത്ത് എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സ് എടുത്തിട്ടുണ്ട്.

ഈ ലോകകപ്പില്‍ രോഹിത്ത് നേടിയ റെക്കോര്‍ഡുകള്‍ ഇവയാണ്

1) ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം.
2) ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം.
3) ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം.
4)ക്രിക്കറ്റില്‍ ടെസ്റ്റ് പദവി ലഭിച്ച രാജ്യങ്ങള്‍ക്കെതിരെ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരം.
5)ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം.