Connect with us

News

മനുഷ്യത്വവുമായാണ് ഈ കാറിന്റെ യാത്ര..! ചിത്രം വൈറലാകുന്നു

കിടക്കകളും മറ്റുമായി ദുരന്തസ്ഥലത്തേക്ക് നീങ്ങുകയാണ ്തന്റെ കൊച്ചുകാറില്‍ ഈ മഹാമനസ്‌കന്‍. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്.

Published

on

തനിക്കും തന്റെ ഉറ്റവര്‍ക്കും സംഭവിക്കുന്നത് മാത്രമല്ല വേദനാജനകം. ലോകത്തെ സകലമനുഷ്യരുടെയും വേദന കൂടിയാണത്. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നത് കോടികളുടെ വസ്തുവകകള്‍ മാത്രമല്ല, അതിലേറെ വിലപ്പെട്ട മനുഷ്യജീവനുകളാണ്. അവരുടെ ബന്ധുക്കളുടെ കണ്ണീരിന് മറ്റെന്തിനേക്കാളേറെ വിലയും മൂല്യവുമുണ്ട്. അവരെ ഈ അവസരത്തില്‍ ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങളെത്തിക്കുകയുമാണ് മനുഷ്യരായ ഓരോരുത്തരുടെയും ദൗത്യം. തൊട്ടടുത്ത രാജ്യമായ ,പഴയ സോവിയറ്റ് യൂണിയന്‍ സംസ്ഥാനങ്ങളിലൊന്നായ അസര്‍ബൈജാനില്‍നിന്ന് കിടക്കകളും മറ്റുമായി ദുരന്തസ്ഥലത്തേക്ക് നീങ്ങുകയാണ ്തന്റെ കൊച്ചുകാറില്‍ ഈ മഹാമനസ്‌കന്‍. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്.
സര്‍വര്‍ ബഷീറലി എന്ന 33 കാരനാണ് ഈ മനുഷ്യസ്‌നേഹി. ഭൂകമ്പമുണ്ടായ അന്ന് ഞാനെന്റെ സഹോദരങ്ങളുമായി കൂടിയിരുന്ന് തുര്‍ക്കിക്കാര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന് ആലോചിച്ചു. അവിടെനിന്ന ്കിട്ടിയ ആശയമാണ ്കിടക്കയുമായി പോകാമെന്നത്. തുര്‍ക്കിയുടെ കൊടിയുമായാണ് ബഷീറലി നീങ്ങുന്നത്.
അസര്‍ബൈജാനിലെ ലച്ചിന്‍ സ്വദേശിയാണ് സര്‍വര്‍. ഇവിടെ അര്‍മേനിയന്‍ അധിനിവേശത്തിലാണ് ജനത. അവിടെനിന്നാണ ്‌സര്‍വറുടെ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. ഇന്ന് കിടക്കയാണ്. ഇതുകൂടാതെ ഭക്ഷ്യവസ്തുക്കളും ഞങ്ങളെത്തിക്കുന്നുണ്ടെന്ന് ബഷീറലി പറഞ്ഞു. ഇതിനകം കാല്‍ലക്ഷത്തിലധികം പേരാണ് ദുരന്തത്തിനിരയായിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന അവരുടെ ബന്ധുക്കളും പരിക്കേറ്റവരും ലോകത്തിന്റെ നിത്യനൊമ്പരമാണ്. പ്രളയവും കോവിഡും ആഞ്ഞടിച്ച കേരളത്തിനും ലോകത്തിനും ഇതൊന്നും പുതുമയുള്ളതല്ല. തുര്‍ക്കിയിലേക്ക് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആര്‍ക്കുമാകാമെന്ന് ഓര്‍മിപ്പിക്കുകയാണ് സര്‍വര്‍ ബഷീറലിയും അദ്ദേഹത്തിന്റെ കൊച്ചുകാറും. നാളെ ആര്‍ക്കും ഇത് സംഭവിക്കാമല്ലോ. ! ലക്ഷക്കണക്കിന് പേരാണ് സര്‍വറുടെ കാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആരോ വഴിപോക്കനെടുത്ത ചിത്രമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘പൗരത്വം കൊടുക്കുന്നതിന് എതിരല്ല; എതിർക്കുന്നത് മതാടിസ്ഥാന പക്ഷപാതത്തെ’: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം

Published

on

ആലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 

Continue Reading

kerala

‘ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടം തുടരും’: മാത്യു കുഴല്‍നാടന്‍

മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല

Published

on

മുതലാളിത്തത്തിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പിണറായിയുടെ പതനത്തിന്റെ നാളുകള്‍ ആഗതമായി. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും പിണറായിയുടെ കസേരയിലെ നാളുകള്‍ എണ്ണപ്പെട്ടു. കല്‍പറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തില്‍നിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല. മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമര്‍ശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല, മറിച്ചു നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ്. കേന്ദ്രസര്‍ക്കാര്‍ ഇ.ഡി, സിബിഐ, ഐടി വകുപ്പ് എന്നീ ആയുധങ്ങള്‍ ചൂണ്ടി ആയിരക്കണക്കിനു കേസുകളാണെടുക്കുന്നത്. ഇതിന്റെ ഭാഗമായി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നുള്‍പ്പെടെ 11,000 കോടി രൂപയാണു ബിജെപി വാങ്ങിക്കൂട്ടിയത്.

മകളുടെയും മകന്റെയും മരുമകന്റെയും അക്കൗണ്ടിലേക്കു കേരളത്തില്‍ പിണറായി വിജയനും ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. ജിഎസ്ടി ഇന്റലിജന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയ കമ്പനികളില്‍ നിന്നുപോലും എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കു കോടികള്‍ എത്തി. ഇപ്പോഴും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത് മോദിയുടെ ഔദാര്യമാണ്. 3 ഏജന്‍സികള്‍ക്കും അന്വേഷിക്കാവുന്ന വിഷയങ്ങളാണു മകള്‍ക്കെതിരെയുള്ളത്. സിപിഎമ്മിനെതിരെ ആശയപരമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിക്ക് അന്തസ്സുണ്ടായിരുന്നു. ഇന്നലെകളില്‍ തൊഴിലാളികളുടെ ഗന്ധമുണ്ടായിരുന്നു.

അടുത്തിടെ കിറ്റെക്‌സ് മുതലാളി പറഞ്ഞത് തനിക്കെതിരെ ചെറുവിരലനക്കിയാല്‍ മുഖ്യമന്ത്രിയുടെ മകളെ അകത്തിടുമെന്നാണ്. എന്നാല്‍ ഇങ്ങനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ തയാറായില്ല. രാജ്യത്തിന്റെ മതേതരചിന്തയ്ക്കു വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിനെ വിജയിപ്പിക്കുന്നതിലൂടെ വയനാട് വലിയ ചരിത്ര ദൗത്യമാണ് നിറവേറ്റാന്‍ പോകുന്നതെന്നും കുഴൽനാടൻ പറഞ്ഞു.

Continue Reading

Trending