Culture
ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് എബ്രഹാമിനുമെതിരെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫസല്‍ കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സുബീഷിന്റേതായി പുറത്തുവന്ന വീഡിയോയുടെയും ശബ്ദരേഖയുടെയും പശ്ചാത്തലത്തില്‍ ഒരാഴ്ച മുമ്പാണ് ഡിവൈഎസ്പിമാരെ വിമര്‍ശിച്ച് സുരേന്ദ്രന്‍ പോസ്റ്റിട്ടത്. ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് എബ്രഹാമും കാരായി രാജനെയും ചന്ദ്രശേഖരനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പോസ്റ്റില്‍ ആരോപിച്ചിരുന്നത്. പാര്‍ട്ടി അനുഭാവിയാണെങ്കില്‍ രാജി വെച്ച് ആ പണിക്കു പോകണമെന്നും സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ എല്ലാവരും രാജ്യത്തെ സാധാരണ പൗരന്മാരാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താന്‍ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതില്‍ അദ്ഭുതമില്ല. എന്നാല്‍ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ? എന്താണ് അവര്‍ക്ക് ഈ കേസ്സിലുള്ള താല്‍പ്പര്യം? അവരെ ഫസല്‍ കേസ്സ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസ്സില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കില്‍ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സില്‍ കോടതിയില്‍ കൊടുക്കുന്ന പതിവ് ഇന്ത്യയില്‍ വേറെ ഏതെങ്കിലും കേസ്സില്‍ ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന്‍ കേസ്സ് അന്വേഷിക്കുന്നതിനിടയില്‍ ടി. കെ രജീഷ് നല്‍കിയ മൊഴി എവിടെപ്പോയി? താനാണ് കെ. ടി. ജയകൃഷ്ണന്‍ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നല്‍കിയതെവിടെ? അപ്പോള്‍ കാര്യം വളരെ വ്യക്തം. സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സര്‍വീസ് ചട്ടങ്ങള്‍ക്കു നിരക്കുന്നതാണോ? ഇവര്‍ ആരുടെ ഇംഗിതമാണ് കണ്ണൂരില്‍ നടപ്പാക്കുന്നത്? ഇവര്‍ ചെയ്തത് കുററമല്ലേ? ഇവര്‍ക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇററ്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്