മുംബൈ: സുശാന്ത് സിങ്ങിന്റെ സഹോദരി പ്രിയങ്കാ സിങ്ങിനെതിരെ മുംബൈ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. റിയ ചക്രവര്‍ത്തി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സുശാന്തിന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മാനസികാരോഗ്യപ്രശ്‌നത്തിന് മരുന്ന് നല്‍കിയെന്നാണ് പരാതി. നടപടി സിബിഐ അന്വേഷണത്തിനിടെയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.