Connect with us

kerala

കൈവെട്ട് കേസ്; സവാദ് 8 വര്‍ഷമായി കേരളത്തില്‍; തെളിവായത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്

ഷാജഹാന്‍ എന്ന് പേര് മാറ്റിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നു തന്നെയായിരുന്നു.

Published

on

തൊടുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് 8 വര്‍ഷമായി കേരളത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. വളപട്ടണം, വിളക്കോട്, ബേരം എന്നിവിടങ്ങളില്‍ താമസിച്ചു. ഇളയകുട്ടിയുടെ ജനന സര്‍ട്ടഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാന്‍ എന്ന് പേര് മാറ്റിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നു തന്നെയായിരുന്നു.

ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാന്‍ സഹായകരമയി. എട്ടുവര്‍ഷം മുന്‍പ് കാസര്‍ഗോഡ് നിന്ന് ഒരു എസ്.ഡി.പി.ഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തില്‍ പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തില്‍ തന്നെ തങ്ങി.

റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോണ്‍ട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. റിയാസ് എസ്.ഡി.പി.ഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ.്ഡി.പി.ഐക്കാര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തില്‍ വ്യക്തതയില്ല. കണ്ണൂര്‍ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എന്‍.ഐ.എ സവാദിനെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് സവാദിനെ എന്‍.ഐ.എ സവാദിനെ അറസ്റ്റ് ചെയ്തത്. നാടുമായി സവാദ് ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായി വിവരം. പുലര്‍ച്ചെയായിരുന്നു എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ സവാദ് തയാറായില്ലായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയായിരുന്നു.

 

kerala

കോഴിക്കോട് വന്‍ തീപിടിത്തം; ആക്രിക്കട കത്തി നശിച്ചു

തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

Published

on

കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം. ഹോട്ടലിലും സമീപത്തുള്ള ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തി  തീയണക്കുകയായിരുന്നു. അതേസമയം തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

ഹോട്ടലിന്‍ന്റെ പ്ന്‍ഭാഗത്തു നിന്ന്് തീ കത്തിപ്പടരുകയായിരുന്നു. പിന്നാലെ സമീപത്തുള്ള പള്ളിയിലേക്കും തീ പടര്‍ന്നു. സംഭവത്തില്‍ പള്ളിക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളിമാട് കുന്ന്, മീഞ്ചന്ത, ഫയര്‍‌സ്റ്റേഷനുകളില്‍ നിന്ന് എഴോളം യൂണിറ്റുകള്‍ എത്തി തീയണക്കുകയാണ് ചെയ്തത്.

Continue Reading

kerala

പത്തനംതിട്ട പീഡനം: 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

Published

on

പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ ദലിത് പെണ്‍കുട്ടി 13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായ കേസില്‍ ഇതുവരെ് 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളും രജിസ്റ്റര്‍ ചെയ്തു. 28 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ പലതവണ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് സൂചന. പ്രദേശവാസിയായ പി ദീപു മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയതായാണ് സൂചന. ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവര്‍ കാണുകയും ചെയ്യുന്നു. കാറില്‍ രണ്ടു പേര്‍ക്കൊപ്പം എത്തിയ ഇയാള്‍ കുട്ടിയെ മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശേഷം ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായും കണ്ടെത്തി.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വെച്ചും അതിക്രമം നടന്നുവെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭൂരിഭാഗം പ്രതികളേയും കണ്ടെത്തി. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം് കേസ് അന്വേഷിക്കുന്നു.

 

Continue Reading

kerala

ഗോപന്‍ സ്വാമിയുടെ മരണം; ഇന്ന് സമാധി സ്ഥലം പൊളിച്ച് മൃതദേഹം പുറത്തെടുക്കും

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം ഇന്ന് പൊളിച്ച് മൃതദേഹം പുറത്തെടുക്കും. ഉച്ചയോടെ കലക്ടറുടെ ഉത്തരവ് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഉത്തരവ് ലഭിച്ചാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്റെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യം കാണുന്നു. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നും. ജീവനോടെ സമാധി ഇരുത്തിയതാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഗോപന്‍ സ്വാമി മരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ പ്രദേശവാസികളെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. സ്വാമിയുടെ രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്‌തെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൂജാരിയായ മക്കള്‍ ചേര്‍ന്നാണ് മൃതദേഹം മറവ് ചെയ്തത്. തുടര്‍ന്ന് ഗോപന്‍ സ്വാമി സമാധിയായി എന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയച്ചത്.

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പൂജ ഉള്ളതിനാല്‍ സമാധിയായ വിവരം അറിയിച്ചില്ലെന്ന് കുടുംബം വാദിക്കുന്നു. വീടിനു സമീപത്താണ് മൃതദേഹം സംസ്‌കരിച്ചത്. പരാതി ലഭിച്ചന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഘിച്ചു.

Continue Reading

Trending