പെരിയ: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തി. കാസര്‍കോട് ചട്ടഞ്ചിലിലുള്ള ഉദുമ എരിയ കമ്മറ്റി ഓഫീസിലാണ് പരിശോധന നടത്തിയത്.

കൊലപാതകം നടത്തിയ ശേഷം നാലു പ്രതികള്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഏരിയാ ഓഫിസ് സെക്രട്ടറിയില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്തു. സിബിഐ ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠനില്‍ നിന്നും സിബിഐ സംഘം മൊഴിയെടുത്തു.

കേസിലെ പതിനാലാം പ്രതിയാണ് മണികണ്ഠന്‍. കൊലപാതകം നടന്ന ദിവസം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും സംഘം പരിശോധന നടത്തി.