ചെന്നൈ: കൊച്ചിയില്‍ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കി യാത്രക്കാര്‍ക്ക് ദുരിതം. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാരാണു നാട്ടില്‍ എത്താനാകാതെ മണിക്കൂറുകളായി ചെന്നൈയില്‍ കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥയാണ് കൊച്ചിയില്‍ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കിയത്.

സൗദി എയര്‍ലൈന്‍സിന്റെ എസ്!വി 892 വിമാനത്തിലെ യാത്രക്കാരാണു വീടെത്താനാവാതെ ബുദ്ധിമുട്ടുന്നത്. 11 മണിക്കൂറായി ചെന്നൈ വിമാനത്താവളത്തില്‍ തുടരുന്ന യാത്രക്കാര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ പോലും നല്‍കിയിട്ടില്ലെന്നു പരാതിയുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധത്തിലാണ്. ചെന്നൈയില്‍ പെട്ടുപോയ നൂറോളം മലയാളി യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധത്തിലാണ്. അധികൃതരുടെ ഭാഗത്തുനിന്നു നിഷേധ നിലപാടാണെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.