ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ മലര്‍ത്തിയടിച്ചു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു നീലപ്പടയുടെ ജയം.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗാരി കാഹിലിന്റെ ഓണ്‍ ഗോളില്‍ ചെല്‍സി പിന്നിലായെങ്കിലും 60-ാം മിനുട്ടില്‍ ഡീഗോ കോസ്റ്റയും 70-ാം മിനുട്ടില്‍ വില്ലിയാനും 90-ാം മിനുട്ടില്‍ ഏദന്‍ ഹസാഡും ഗോളുകള്‍ നേടുകയായിരുന്നു.

കാഹിലിന്റെ ഓള്‍ ഗോള്‍

കോസ്റ്റയുടെ ഗോള്‍

വില്ലിയന്റെ ഗോള്‍

ഹസാഡിന്റെ ഗോള്‍

അഗ്വേറോക്ക് ചുവപ്പുകാര്‍ഡ്

ഫെര്‍ണാണ്ടീഞ്ഞോക്ക് ചുവപ്പുകാര്‍ഡ്

അവസാന മിനുട്ടുകളില്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയും മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടീഞ്ഞോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് സിറ്റിക്ക് ക്ഷീണമായി. ഡേവിഡ് ലൂയിസിനെതിരെ അനാവശ്യ ഫൗളിന് മുതിര്‍ന്നത് അഗ്വേറോക്കും സെസ്‌ക് ഫാബ്രിഗസിനെ കഴുത്തിന് പിടിച്ചുതള്ളിയത് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ക്കും മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിക്കാന്‍ കാരണമായി.

14 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റോടെ ചെല്‍സിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ലിവര്‍പൂള്‍ (30), സിറ്റി (30), ആര്‍സനല്‍ (28) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.