More
വിമാനം വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ട്. വിവാദങ്ങള്‍ക്ക് സി.കെ സുബൈറിന്റെ വിശദീകരണം

മുസ്ലിം ലീഗ് എം പി മാര്‍ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ പോയത് എയര്‍ ഇന്ത്യ വിമാനത്തിന്റെ തകരാറ് മൂലമാണെന്നും എന്നാല്‍ അവസാന നിമിഷത്തില്‍ പോലും എം പി മാര്‍ എത്തിച്ചേരാതിരിക്കാന്‍ ചില മനഃപ്പൂര്‍വ്വ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍. ദേശീയ മാധ്യമങ്ങള്‍ പോലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടും മനഃപ്പൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ദുരുദ്ദേശത്തിലേക്കും പോസ്റ്റില്‍ സൂചനയുണ്ട്. സി.കെ സുബൈറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
എയര്‍ ഇന്ത്യ വിമാനത്തിന് ആകസ്മികമായുണ്ടായ സാങ്കേതിക തകരാറുമൂലം മുസ്ലിം ലീഗിന്റെ രണ്ട് എം പി മാര്‍ക്ക്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാകാതെ പോയ സംഭവത്തില്‍ സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കഥകള്‍ മെനയുകയാണ് ഇപ്പോള്‍ ചിലര്‍.. .
മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേ ളനത്തില്‍ പങ്കെടുക്കാനാണ് പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് നാട്ടിലെത്തിയിരുന്നത്.. മട്ടന്നൂരിലേക്കുള്ള യാത്രയില്‍ വടകര മുതല്‍ അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിരുന്നു… പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയില്‍ നാട്ടിലെ പ്രധാന പരിപാടികളില്‍ പങ്കെടുക്കേണ്ടി വരുന്നതിലുള്ള ബുദ്ധിമുട്ട് അദ്ദേഹം യാത്രക്കിടയില്‍ എന്നോട് പങ്ക് വച്ചു.. പാര്‍ലമെന്റിലേക്ക് പോയാലും, കുഞ്ഞാപ്പയെ കേരളത്തിനും, യു ഡി എഫി നും നഷ്ടമാകില്ലെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്ന കാര്യം ഞാനദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തി..സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കേരളത്തിന്റെ മനസ്സ് ചോദിച്ച ഒരു ചോദ്യമായിരുന്നു., കേരളം,വിട്ട് കുഞ്ഞാലിക്കുട്ടി സാഹിബ് ഡല്‍ഹിയിലേക്ക് ചേക്കേറിയാല്‍ എന്താവും കേരള രാഷ്ട്രീയത്തിന്റെയും, വിശേഷിച്ച് യു ഡി എഫി ന്റെയും സ്ഥിതി എന്നത്.. പരിണിത പ്രജ്ഞരായ സീനിയര്‍ നേതാക്കളുടെ അഭാവം കേരളത്തിലെ യു ഡി എഫി ല്‍ ഉണ്ടാക്കുന്ന വിടവ് സംബന്ധിച്ച് കേരളീയ പൊതുമനസ്സാക്ഷിയില്‍ ചോദ്യങ്ങളുയരുകയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം അത് പാണക്കാട് തങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തിരുന്നു.. ആ ആശങ്ക മുഴുവന്‍ മാറ്റി കൊണ്ടാണ് തങ്ങള്‍ അന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്..
‘പാര്‍ലമെന്റിലേക്ക് കുഞ്ഞാപ്പ മല്‍സരിക്കും..പക്ഷേ, കേരളത്തില്‍ അദ്ദേഹത്തിന്റെ നേത്യത്വം പാര്‍ട്ടി തുടര്‍ന്നും ഉപയോഗപ്പെടുത്തും..’ഇതായിരുന്നു തങ്ങളുടെ പ്രഖ്യാപനം.. അതനുസരിച്ച് ദേശീയ തലത്തില്‍ ശക്തമായി ഇടപെടുമ്പോഴും, കേരളത്തില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണ് എന്നതിനെ സംബന്ധിച്ചായിരുന്നു എന്റെ സംസാരം..
യു ഡി എഫ് ഉന്നതാധികാര സമിതിയിലും., സമരങ്ങളിലും സജീവമായി പങ്കെടുക്കുന്നത് അത് കൊണ്ട് തന്നെയാണ് എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു… ഇപ്പോള്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നാട്ടിലെത്തിയത്.. ഫലസ്തീന്‍ ഐക്യ ദാര്‍ഡ്യത്തിനായി നാളെ കോഴിക്കോട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കണം.. ചന്ദ്രികയുടെ ഡയറക്ടര്‍മാരുടെ വളരെ പ്രധാനപ്പെട്ട യോഗത്തിലും നാളെ പങ്കെടുക്കേണ്ടതുണ്ട് .. പിറ്റേന്ന് രാവിലെ ഏഴ് മുപ്പതിന് ഡല്‍ഹിയിലേക്ക്.. ഉച്ചക്ക് അവിടെയെത്തും.. വോട്ട് രേഖപ്പെടുത്തി തിരികെ നാട്ടിലേക്ക്… പിറ്റേ ദിവസം വളാഞ്ചേരി മര്‍ക്കസ് മഹാസമ്മേളനം.. പരിപാടികളുടെ പട്ടിക കേട്ടപ്പോള്‍ ഈ ഓട്ടപ്പാച്ചിലിനു പിന്നിലെ കഠിന പ്രയത്‌നങ്ങളെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്.. ഈ ഉത്തരവാദിത്ത നിര്‍വഹണമാണ് പിന്നീട് ഭൗര്‍ഭാഗ്യകരമായ ചര്‍ച്ചകളിലേക്ക് വഴിവച്ചത്… കുഞ്ഞാലിക്കുട്ടി സാഹിബിനോട് സംഭവത്തിന്റെ നിജസ്ഥിതി ചോദിച്ചറിഞ്ഞത് ഞാനിവിടെ പങ്കു വെക്കുന്നു.
ആഗസ്ത് 5നു രാവിലെ ഏഴര മണിക്ക് തന്നെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വിമാനം കയറിയ കുഞ്ഞാലിക്കുട്ടി സാഹിബും,വഹാബ് സാഹിബും സമയക്രമം അനുസരിച്ച് തന്നെ മുംബെ എയര്‍പോര്‍ട്ടിയിലെത്തിയിരുന്നു.. മുംബൈ വഴി ഡല്‍ഹിയില്‍ 12.15നു എത്തുന്നതാണ് പ്രസ്തുത വിമാനത്തിന്റെ കണകഷന്‍ ഷെഡ്യൂള്‍. എന്നാല്‍ രാവിലെ 9.30 ന് മുംബെയിലെത്തിയ വിമാനത്തിന്റെ കണക്ഷന്‍ വിമാനം ഒന്നര മണിക്കൂര്‍ വൈകി 11.30 നു പുറപ്പെടുന്നതാണെന്ന് അറിയിപ്പ് ലഭിച്ചു.. ഡല്‍ഹി വിമാനത്തില്‍ കയറി അവര്‍ 11.30 ആയപ്പോള്‍, വാതിലുകള്‍ അടക്കുകയും വിമാനം പുറപ്പെടുകയാണെന്ന് അനൗണ്‍സ്‌മെന്റ് ഉണ്ടാവുകയും ചെയ്തു.. അപ്പോഴാണ് വൈദ്യുതി തകരാറിലായി വിമാനം അരമണിക്കൂര്‍ കൂടി വൈകും എന്ന അറിയിപ്പ് ലഭിച്ചത്.. 12.15 ന് എത്തേണ്ട വിമാനം 1.40 നു എത്തും . വൈകുന്നേരം 5 മണി വരെ വോട്ടെടുപ്പ് ഉണ്ട് എന്നതിനാല്‍ അത് അത്ര വലിയ പ്രശ്‌നമായി അപ്പോള്‍ തോന്നിയില്ല. ആ സമയത്ത് വൈദ്യുതി തകരാറിലായതിനാല്‍ എ സി പ്രവര്‍ത്തിക്കാത്തത് മൂലം യാത്രക്കാര്‍ അസ്വസ്ഥരാവുകയും, വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് അവശ്യപ്പെട്ട് ബഹളം വക്കുകയും ചെയ്തു. അടച്ചിട്ട വിമാനത്തില്‍ ഉഷ്ണിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ കരയാന്‍ തുടങ്ങി.. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത അനൗണ്‍സ്‌മെന്റ്… തകരാര്‍ പരിഹരിക്കാനായിട്ടില്ല്‌ലെന്നും, അര മണിക്കൂര്‍ കൂടി വീണ്ടും വൈകും എന്ന്.. അപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടി സാഹിബും വഹാബ്ക്കയും തങ്ങള്‍ പാര്‍ലമെന്റംഗങ്ങളാണെന്നുംപാര്‍ലമെന്റില്‍ ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് നടക്കുകയാണെന്നും അതിനാല്‍ വിമാനത്തില്‍ നിന്ന് അടിയന്തിരമായി ഇറങ്ങണമെന്നും പൈലറ്റിനോട് ക്രൂ മുഖേന രേഖാമൂലം അവശ്യപ്പെട്ടു… എന്നാല്‍ ഇറങ്ങാന്‍ അവര്‍ അനുവദിച്ചില്ല.. പെട്ടെന്ന് എല്ലാം ശരിയാക്കി യാത്ര തുടരാം എന്ന് അറിയിക്കുകയും 3.30നു മുമ്പായി എന്തായാലും എത്തിക്കാമെന്ന് സമാധാനിപ്പിക്കുകയും ചെയ്തു. .. 280ഓളം യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍ ആ വിമാനത്തില്‍… ഡല്‍ഹിയില്‍ നിന്നും മറ്റു കണക്ഷന്‍ വിമാനങ്ങളില്‍ അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമൊക്കെ പോവേണ്ടവര്‍ തങ്ങളുടെ യാത്ര മുടങ്ങുന്നതില്‍ അസ്വസ്ഥരായി.ആളുകള്‍ ബഹളം വച്ചു കൊണ്ടിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം വിനിയോഗിക്കാന്‍ യാത്ര മറ്റൊരു വിമാനത്തില്‍ തുടരണമെന്ന് അറിയിച്ചതിന് ശേഷവും വിമാനത്തില്‍ നിന്ന് ഇറങ്ങാനനുവദിക്കാതെ പിന്നെയും ഒന്നര മണിക്കൂര്‍ വൈകിച്ചു എന്നതില്‍ ഒരു അസ്വാഭാവികതയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.. മാത്രമല്ല 4 .15 നാണ് വിമാനം ഡല്‍ഹിയില്‍ ലാന്റ് ചെയ്യുന്നത്.. ആ സമയത്ത് പുറത്ത് കടന്നിരുന്നെങ്കിലും വോട്ട് ചെയ്യാനാകുമായിരുന്നു.. എയര്‍ ബ്രിഡ്ജ് തകരാറാണ് എന്ന് പറഞ്ഞ് 10 മിനുട്ടോളം പിന്നെയും ഡോര്‍ തുറക്കാന്‍ വൈകിച്ചു . ഇങ്ങനെ പരമാവധി വൈകിയാണ് പുറത്ത് വരാന്‍ അവസരമുണ്ടായത്. പത്ത് മിനിട്ട് വൈകി വോട്ട് ചെയ്യാന്‍ എത്തിയതിന് മാധ്യമങ്ങള്‍ സാക്ഷിയാണ്. ഞങ്ങള്‍ക്കും, നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വലിയ മന: പ്രയാസം ഉണ്ടാക്കുന്ന അനുഭവമാണിതെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു… 12.15 ന് എത്തേണ്ട വിമാനം നാല് മണിക്കൂറിലേറെ വൈകിയത് അസ്വാഭാവികമായ അനുഭവമാണ്… സ്വപ്നത്തില്‍ പോലും വിചാരിക്കാനാവാത്തതാണ്.. എത്രയോ വര്‍ഷത്തിനിടയിലെ ആദ്യ അനുഭവം എന്ന് കൂടി അദ്ദേഹം പറഞ്ഞു..
ജുനൈദിന്റെ ക്രൂരമായ കൊലപാതകത്തിനും, അടിക്കടി ഉണ്ടാകുന്ന അക്രമങ്ങള്‍ക്കുമെതിരെ മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറിയെന്ന നിലക്ക് കുഞ്ഞാലികുട്ടി സാഹിബും ട്രഷറര്‍ അബ്ദുല്‍ വഹാബ് സാഹിബും നടത്തുന്ന ധീരമായ ഇടപെടലുകള്‍ മനസ്സിലാക്കാത്തവരല്ല സാമൂഹ്യ മാധ്യമങ്ങളില്‍ അവര്‍ക്കെതിരെ പൊങ്കാലയിട്ടുകൊണ്ടിരിക്കുന്നവര്‍. ചെറിയ പെരുന്നാള്‍ പിറ്റേന്നു നടത്തിയ പത്ര സമ്മേളനം മുതല്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘത്തെ ഡല്‍ഹിയിലേക്ക് നിയോഗിച്ചത്… ജൂലൈ രണ്ടാം തിയതി മുതല്‍ ദേശീയ ക്യാമ്പയിന്‍ തീരുമാനിച്ചതു… കോഴിക്കോട് പ്രതിഷേധ സംഗമത്തിന്റെ സംഘാടനം.. .ചെന്നെയിലെ പ്രതിഷേധ സംഗമം .. ഡല്‍ഹി പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കാനും അതില്‍ ഉത്തരേന്ത്യയിലെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും, കുഞ്ഞാലിക്കുട്ടി സാഹിബും വഹാബ് സാഹിബും നടത്തിയ പ്രവര്‍ത്തനങ്ങള്‍…
ഇതെല്ലാം കൃത്യമായി അറിയാവുന്ന ഒരാളെന്ന നിലക്ക് അവരുടെ ആത്മാര്‍ത്തത ചോദ്യം ചെയ്യുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയണമെന്നാണ് എന്റെ അഭിപ്രായം. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി സാഹിബ് മുസ്ലിം ലീഗ് പാര്‍ലമെന്റ് മാര്‍ച്ചിനെത്തിയിരുന്നത്. അതിന് ശേഷമാണ് സംഘ് പരിവാറിനെതിരെ ആഞ്ഞടിച്ചുള്ള അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രസംഗം…ഇതെല്ലാം കൂട്ടിവെച്ച് വേണം ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ വിശകലനം ചെയ്യാന്‍..
ഈ വിമാനം 4.10 ന് മാത്രം എത്തുന്ന വിമാനമാണെന്നും, മനപൂര്‍വം അതില്‍ കയറിയതാണെന്നും ചിലര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.. അവര്‍ക്കു വേണ്ടി കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ബോര്‍ഡിംഗ് പാസും, ഈ വിമാനത്തിലുണ്ടായ അസ്വാഭാവിക സംഭവങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഇതോടൊപ്പം ചേര്‍ക്കുന്നു….
കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനിയുമതാവാം… ഈ പോസ്റ്റ് അവര്‍ക്കു വേണ്ടിയല്ല… തെറ്റിദ്ധരിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയാണ്.. സത്യമറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം..
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
india3 days ago
‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
News2 days ago
ഗസ്സയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു