റിപ്പബ്ലിക് ദിനത്തിലും ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ കലാപം. സംഘം തിരിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ചേരിതിരിവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് കലാപമുണ്ടായത്. അനുമതിയില്ലാതെ നടത്തിയ റാലിയാണ് കലാപത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ചന്ദന്‍ ഗുപ്ത 22 എന്നയാളാണ് കൊല്ലപ്പെട്ടത്. നൗഷാദ് എന്നയാള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. എന്നാല്‍ കലാപം പടരുന്നതിന് മുമ്പ് തടയാനായി എന്നാണ് പോലീസ് അവകാശപ്പെടുന്നത്.

ഒരു വിഭാഗം നടത്തിയ ത്രിവര്‍ണ്ണ യാത്രയില്‍ മുദ്രാവാക്യങ്ങല്‍ മറ്റൊരു കൂട്ടര്‍ ചോദ്യം ചെയ്തതോടെയാ്ണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ബൈക്ക റാലി നടത്തിയവരും മറുവിഭാഗവും തമ്മില്‍ വാക്കേറ്റവും പിന്നീട് കൈയ്യാങ്കളിയിലേക്കും എത്തി. ഇതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്.