Connect with us

Culture

ചെമ്പരിക്ക ഖാസിയുടെ മരണം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

Published

on

കാസര്‍കോട്: സമസ്തയുടെ സീനിയര്‍ വൈസ് പ്രസിഡണ്ടും മംഗലാപുരം- കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി.

യൂത്ത് ലീഗ് ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ ദാമോദരന്റെയും കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ട നീലേശ്വരത്തെ ഓട്ടോകാരനും ആദൂര്‍, പരപ്പ സ്വദേശിയുമായ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ഖാസിയുടെ മരണം തെക്കന്‍ കേരളത്തിലെ ക്വട്ടേഷന്‍ സംഘം ഏറ്റെടുത്ത് നടത്തിയ കൊലപാതകമാണെന്നും തന്റെ പക്കല്‍ കൂടുതല്‍ തെളിവുകളുണ്ടെന്നും സംരക്ഷണം തന്നാല്‍ അവ വെളിപ്പെടുത്താമെന്നും പറയുന്ന ഒരു ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനാണ് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് മുങ്ങിയതായും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായും അന്വേഷണ സംഘം പറഞ്ഞു. ഇയാളെ കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ എന്താണെന്ന് കണ്ടെത്താ ന്‍ കഴിയുകയുള്ളൂ. ടെലഫോണ്‍ വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കപ്പെട്ട നീലേശ്വരത്തെ എ.എസ്.ഐ, അഷ്‌റഫിന്റെ ഭാര്യാ പിതാവ് സുലൈമാന്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും. തെക്കന്‍ കേരളത്തില്‍ നിന്നും വന്ന രണ്ടംഗ സംഘമാണ് ക്വട്ടേഷന്‍ നടപ്പാക്കിയതെന്നും ഖാസിയുടെ മരണത്തിന് തലേന്ന് ഉള്‍പ്പെടെ പലവട്ടം ചെമ്പരിക്കയിലെത്തിയ ഇവരെ ഓട്ടോറിക്ഷയില്‍ കൊണ്ടുവിട്ടത് താനാണെന്നും ഓഡിയോ സംഭാഷണത്തില്‍ പറയുന്നുണ്ട്.

ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചതും വേണ്ട സഹായങ്ങള്‍ ചെയത് നല്‍കിയതും തന്റെ ബന്ധുവാണ്. സത്യം പുറത്ത് വന്നാല്‍ ഒരു എ.എസ്.ഐ ഉള്‍പ്പെടെ സംഭവത്തില്‍ നിരവധി പേര്‍ പ്രതിയാകും. സുരക്ഷ ഉറപ്പുനല്‍കുകയാണെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് മുന്നിലോ പൊതുജനമധ്യത്തിലോ ഇതേ കുറിച്ച് തുറന്നു പറയാന്‍ തയാറാണെന്നും ഓഡിയോ ക്ലിപ്പിലുണ്ട്. 2010 ഫെബ്രുവരി 15നാണ് ഖാസി സി.എം അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടുക്കക്കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലിസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷണം നടത്തിയിരുന്നെങ്കിലും മരണത്തിലെ ദുരൂഹത കണ്ടെത്താനായിരുന്നില്ല.

സി.ബി.ഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ ഖാസിയുടെ ബന്ധുക്കളോ പൊതുസമൂഹമോ തയാറായിട്ടുമില്ല. ഖാസിയുടെ ദുരൂഹ മരണം സംബന്ധിച്ച് ഹൈക്കോടതിയിലും വിചാരണ കോടതിയിലും കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫിയും ബന്ധുക്കളും വിവിധ ആക്ഷന്‍ കമ്മിറ്റികളും നിയമ പോരാട്ടങ്ങള്‍ നടത്തിവരികയാണ്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ സി.ബി.ഐ സംഘം കൃത്യമായി അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ സി.എ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹരജി 28ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് നിര്‍ണായക ഫോ ണ്‍ സംഭാഷണം പുറത്തുവന്നിരിക്കുന്നത്.

ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം – സമസ്ത

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണം നടത്തി ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതലെ ശ്രമം നടത്തിയിരുന്നു എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍.

മൗലവി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും സമസ്തയും പോഷക സംഘടനകളും മൗലവിയുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞിട്ടും ശരിയായ ദിശയില്‍ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചെത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. മൗലവിയുടേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമുള്ള പൊതുസമൂഹത്തിന്റെ ബോധ്യം ബലപ്പെടുത്തുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ എന്നത് ഏറെ ആശ്വാസകരമാണെന്നും നേതാക്കള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി; വാദം തുടങ്ങി, അമ്മ മാത്രമേയുള്ളു,ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധിയില്‍ വാദം തുടങ്ങി. വീട്ടില്‍ അമ്മ മാത്രമേ ഉള്ളുവെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി കോടതിയോട് പറഞ്ഞു.

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു. ” എന്റെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ല. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉള്ള മാതാപിതാക്കള്‍ ആണ് വീട്ടിലുള്ളത്. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് വീട്ടിലെ നിത്യ ചെലവുകള്‍ കഴിയുന്നത്. നിരപരാധിത്വം മനസ്സിലാക്കി എന്നെ ജയില് മോചിതന്‍ ആക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു” എന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വിങ്ങിപ്പൊട്ടി.

കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്റെ വാദം. ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് ഉള്ളത്, 9 വയസുള്ള മകളും രണ്ട് വയസുള്ള മകനും ഉണ്ട്.അവര്‍ക്ക് ഏക ആശ്രയം താന്‍ മാത്രമാണെന്നും തന്നോടും കുടുംബത്തോടും അലിവ് തോന്നണമെന്നും മണികണ്ഠന്‍ പറഞ്ഞു.

തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശ്ശേരിയാണെന്നും കണ്ണൂര്‍ ജയിലിലേക്ക് അയക്കണമെന്നുമായിരുന്നു നാലാം പ്രതി വി.പി. വിജീഷ് ആവശ്യപ്പെട്ടത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്നെയാണ് അഞ്ചാം പ്രതി വടിവാള്‍ സലീം എന്ന എച്ച്. സലീം പറഞ്ഞത്. ഭാര്യയും ഒരു വയസുമുള്ള പെണ്‍കുട്ടിയുമുണ്ട്. ഇവര്‍ക്ക് ആശ്രയം താന്‍ മാത്രമാണെന്നും സലീം പറയുന്നു. ആറാം പ്രതി പ്രദീപ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.

പ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതി എന്ന് കോടതി പറഞ്ഞു. ബാക്കിയുള്ളവര്‍ സഹായികള്‍ അല്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ കുറ്റങ്ങളും വ്യത്യസ്ത കുറ്റങ്ങള്‍ ആണെന്നും ഓരോ പ്രതികള്‍ക്കും കുറഞ്ഞ ശിക്ഷ നല്‍കാനും കൂടുതല്‍ നല്‍കാനും കൃത്യമായ കാരണം വേണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 

 

Continue Reading

Film

രജനീകാന്തിന് 75-ാം പിറന്നാള്‍; ആരാധകരുടെ ആശംസകളില്‍ നിറഞ്ഞുനില്‍ക്കുന്ന സൂപ്പര്‍സ്റ്റാര്‍

50 വര്‍ഷം മുമ്പ് പുതുമുഖനായെത്തി തമിഴ് സിനിമയുടെ മുഖമായി മാറിയ താരം, പിന്നീട് ആരാധകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറും തമിഴ്നാടിന്റെ തലൈവറുമായി ഉയര്‍ന്നു.

Published

on

ചെന്നൈ: തമിഴ് സിനിമയുടെ തലൈവര്‍ രജനീകാന്ത് ഇന്ന് 75-ാം പിറന്നാള്‍ ആഘോഷിക്കുന്നു. 50 വര്‍ഷം മുമ്പ് പുതുമുഖനായെത്തി തമിഴ് സിനിമയുടെ മുഖമായി മാറിയ താരം, പിന്നീട് ആരാധകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറും തമിഴ്നാടിന്റെ തലൈവറുമായി ഉയര്‍ന്നു. ഡിസംബര്‍ 12ന് പിറന്നാള്‍ ആഘോഷിക്കുന്ന രജനീകാന്തിനെ ലോകമെമ്പാടുമുള്ള ആരാധകര്‍ ആശംസകളാല്‍ മൂടുകയാണ്.

തമിഴ്നാട്ടില്‍ ഏറ്റവും വലിയ ആരാധക ശക്തിയുള്ള താരങ്ങളില്‍ മുന്‍പന്തിയിലുള്ള രജനീകാന്തിന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ അടക്കമുള്ള പ്രമുഖര്‍ ആശംസ അറിയിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് നടന്‍ ധനുഷിന്റെ കുറിപ്പാണ്. ”ജന്മദിനാശംസകള്‍ തലൈവ” എന്ന കുറിപ്പോടെയാണ് ധനുഷ് ആശംസ അറിയിച്ചു. രജനിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ മുന്‍ ഭര്‍ത്താവുമാണ് ധനുഷ്.

പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പടയപ്പ റീ-റിലീസ് ചെയ്യുമെന്ന് സൗന്ദര്യ രജനീകാന്ത് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍… ലോകം തലൈവറെ ആഘോഷിക്കുമ്പോള്‍ പടയപ്പ എന്ന പ്രതിഭാസത്തെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് അഭിമാനമാണ്,” എന്നാണ് സൗന്ദര്യയുടെ കുറിപ്പ്.

 

Continue Reading

kerala

ഹാല്‍ സിനിമ കേസ്; സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

അപ്പീലിന്റെ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.

Published

on

കൊച്ചി: ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമക്കെതിരായുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, പി.വി ബാലകൃഷ്ണന്‍ എന്നിവരാണ് വിധി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നായിരുന്നു അപ്പീലില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. സിംഗിള്‍ ബെഞ്ച് വിധിയില്‍ പിഴവുകളുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. അപ്പീലിന്റെ തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.

 

Continue Reading

Trending