തിരുവനന്തപുരം: സഹകരണമേഖലയിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്ന കെ ടി ജലീലിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല എന്നും ഇഡി ചോദ്യംചെയ്ത ആൾ എന്ന നിലയിൽ അദ്ദേഹത്തിന് ഇഡി യിൽ കുറേക്കൂടി വിശ്വാസ്യത വന്നിട്ടുണ്ടാകുമെന്നും രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പരിഹസിച്ചു.

സാധാരണഗതിയിൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല, ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്. അതിപ്പോൾ നടക്കാത്തത് കോടതി ഇടപെടൽ ഭാഗമായാണ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.