ചേര്‍ത്തല: പട്ടണക്കാട് പാറയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാറയില്‍ പടിഞ്ഞാറേ അടിയാട്ട് നികര്‍ത്തില്‍ വിക്രമന്റെയും പ്രമീളയുടെയും മകന്‍ വിച്ചു എന്ന് വിളിക്കുന്ന വിശ്വാസ് (26) ആണ് മരിച്ചത്.

ഫെബ്രുവരി 14 രാത്രി 9 മണിയോടെയാണ് സംഭവം. പാറയില്‍ ഭാഗത്ത് ബര്‍ത്ത്‌ഡേ ആഘോഷ ചടങ്ങിനിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലും, കൊലപാതകത്തിലും കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ വിച്ചുവിനെ ലേക് ഷോര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിശ്വാസ് ട്രാവലര്‍ ഡ്രൈവറാണ്. കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.