കോഴിക്കോട്: സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍(66) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം വൈകുന്നേരം നാലിന് നടക്കും. പാര്‍ട്ടി പരിപാടിക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഇന്നലെ വൈകുന്നേരമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയും ചെയ്തു. കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12.30 മുതല്‍ 2.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.