Connect with us

kerala

ചന്ദ്രിക ക്യാമ്പയിൻ 25 നകം പൂർത്തിയാക്കുക. പി.എം.എ.സലാം

വരിസംഖ്യാ കാലാവധി അവസാനിച്ച മുഴുവൻ വരിക്കാരുടെയും വരിസംഖ്യ പുതുക്കി തുടർന്നും വരിക്കാരാക്കുന്നതിന് ശാഖാ , പഞ്ചായത്ത് കമ്മിറ്റികൾ ശ്രദ്ധിക്കണം.

Published

on

കോഴിക്കോട് : സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടന്നു വരുന്ന ചന്ദ്രിക വാർഷിക ക്യാമ്പയിൻ ഡിസമ്പർ 25 നകം പൂർത്തിയാക്കി വരിക്കാരുടെ ലിസ്റ്റും തുകയും ചന്ദ്രിക ഓഫീസുകളിൽ എത്തിക്കണമെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം അദ്യർത്ഥിച്ചു.

വരിസംഖ്യാ കാലാവധി അവസാനിച്ച മുഴുവൻ വരിക്കാരുടെയും വരിസംഖ്യ പുതുക്കി തുടർന്നും വരിക്കാരാക്കുന്നതിന് ശാഖാ , പഞ്ചായത്ത് കമ്മിറ്റികൾ ശ്രദ്ധിക്കണം. പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിനിൽ വരിക്കാരായ മുഴുവൻ കൗൺസിലർമാരും വരിസംഖ്യ പുതുക്കി, പാർട്ടി കൗൺസിലർമാർ ചന്ദ്രിക വാർഷിക വരിക്കാരായിരിക്കണമെന്ന തീരുമാനം പാലിക്കുകയും, ശാഖാ , പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മറ്റികൾ, പോഷക ഘടകങ്ങൾ, സർവീസ് സംഘടനകൾ എന്നിവർക്ക് നിശ്ചയിച്ച ക്വാട്ട പൂർത്തിയാക്കുകയും വേണം. ഇതിന്റെ ജില്ലാ തല റിപ്പോർട്ട് നിരീക്ഷകൻമാരായി നിയമിച്ചിട്ടുള്ള എം.എൽ.എ. മാർ സംസ്ഥാന കമ്മിറ്റിക്ക് കൈമാറണം.

നവതി ആഘോഷിക്കുന്ന ചന്ദ്രികയുടെ ക്യാമ്പയിൻ വൻ വിജയമാക്കുന്നതിൽ പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും രംഗത്തിറങ്ങണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

kerala

കനത്ത മഴ തുടരുന്നു; കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, വിവിധയിടങ്ങളില്‍ നാശനഷ്ടം

എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. ആളപായമില്ല. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ആര്‍ക്കും പരിക്കില്ല.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.

വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.

Continue Reading

kerala

പാലക്കാട് നാലുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം

വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Published

on

പാലക്കാട് നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തുകയായിരുന്നു.

മുഖത്തും ദേഹത്തും പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Trending