തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അനില്‍അക്കര എംഎല്‍എക്ക് പരിക്കേറ്റു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അതിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റിന്റെ സംരക്ഷണവേലി തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തി ലാത്തിവീശി. സംഘര്‍ഷത്തില്‍ അനില്‍ അക്കരയുള്‍പ്പെടെ പത്തു പ്രവര്‍ത്തകര്‍ക്കും മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു. അനില്‍ അക്കരയുടെ കയ്യിന് പൊട്ടലുണ്ട്.

വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു.