Connect with us

kerala

നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും: കെ.സുധാകരന്‍ എം പി

സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ ചെലവിട്ടത്.

Published

on

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങള്‍ പൊടിച്ച് ആര്‍ഭാടത്തോടെ നടത്തുന്ന ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ ചെലവിട്ടത്.സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്‌ചെലവ്. വിലക്കയറ്റം സമസ്ത മേഖലകളെയും ബാധിച്ചു. അത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഒരു ഇടപെടലും ഉണ്ടാകുന്നില്ല.മൂന്നുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയാണ്. സര്‍ക്കാരിന്റെ കെട്ടുകാര്യസ്ഥത കൊണ്ട് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലായി. ഈ മാസം ശമ്പളവും പെന്‍ഷനും വിതരണം ചെയ്തു കഴിയുമ്പോള്‍ ഖജനാവ് കാലിയാകുന്ന അവസ്ഥയാണ്. നെല്ല് സംഭരിച്ച വകയിലും കോടികള്‍ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോ വിപണി ഇടപെടലിലൂടെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. ഓണക്കാലമായിട്ടും സപ്ലൈകോയില്‍ അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളില്ല. കഴിഞ്ഞ എട്ടുവര്‍ഷമായി വിലകൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ 13 ഇനങ്ങളില്‍ ഭൂരിഭാഗവും സപ്ലൈകോ സ്റ്റോറുകളില്‍ കിട്ടാനില്ല.ജീവിക്കാന്‍ വഴിയില്ലാതെ ജനം മുണ്ടുമുറുക്കിയുടുത്ത് കഴിയുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്തും ആര്‍ഭാടവും .

കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്.സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് നവീകരിച്ച ഡല്‍ഹി ട്രാന്‍വന്‍കൂര്‍ പാലസിന്റെ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന
ഉദ്ഘാടന ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള ജനത ഞങ്ങള്‍ക്കൊപ്പം -സണ്ണി ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്.

Published

on

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റത്തില്‍ കേരള ജനത ഞങ്ങള്‍ക്കൊപ്പമെന്ന് സണ്ണി ജോസഫ്.

എൽഡിഎഫിന്‍റെ കള്ള പ്രചാരണങ്ങൾ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കേരള ജനത തങ്ങൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. തിരുവനന്തപുരം കോർപറേഷന്‍റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി.ജനങ്ങൾ അത് കണ്ടു” സണ്ണി ജോസഫ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലമടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണം പിടിച്ചു എന്നു തന്നെ പറയാം. തൃശ്ശൂര്‍, കോല്ലം, കോഴിക്കോട്, കൊച്ചി കോര്‍പ്പറേഷനുകളാണ് യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. തൃശൂരില്‍ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റമാണുള്ളത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. ഈ മുന്നേറ്റം അന്തിമം അല്ലെങ്കിലും 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.

സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്.

 

Continue Reading

kerala

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന് തോല്‍വി

യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.

Published

on

കോട്ടയം:  നഗരസഭയിൽ 48-ാം വാർഡ് തിരുനക്കരയിൽ എല്‍ഡിഎഫ്‌ സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി.

യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ് .

കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ഭാര്യയാണ് സുശീല ഗോപകുമാർ.

Continue Reading

kerala

കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യുഡിഎഫ് വിജയം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം

Published

on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം

വാര്‍ഡ് 1 – ഗാന്ധിനഗര്‍ നോര്‍ത്ത് – അനു ലൂക്കോസ് (UDF)

വാര്‍ഡ് 2 – സംക്രാന്തി
റൂബി ജോയ് കണ്ണച്ചേല്‍ (UDF)

വാര്‍ഡ് – 28 പന്നിമറ്റം-
ധന്യമ്മ ഗിരീഷ് (UDF)

Continue Reading

Trending