ന്യൂഡല്‍ഹി: നേരിയ ആശ്വാസവുമായി രാജ്യത്തെ കോവിഡ് കണക്കുകള്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായതായാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,743 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,20,539 ആയി.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 8,61,853 പേരാണ്. 61,49,536 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 816 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,09,150 ആയി ഉയര്‍ന്നു. ഇന്നലെ വരെ രാജ്യത്ത് 8,78,72,093 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം പത്ത് ലക്ഷത്തോളം സാംപിളുകള്‍ പരിശോധിച്ചു.