ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,29,942 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും മരണസംഖ്യ കുതിച്ചുയരുകയാണ്. 37,15,221 സജീവ കോവിഡ് കേസുകള്‍ നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 3,876 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 2,49,992 ആയി ഉയര്‍ന്നു.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടിപ്പിച്ചു. 17,27,10,066 പേര്‍ രാജ്യത്ത് ഇതുവരെ കോവിഡ് കുത്തിവെപ്പ് എടുത്തിട്ടുണ്ട്.