കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിനെത്തി. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കാണ് എത്തിയത്. 22 ബോക്‌സ് വാക്‌സിനാണ് പുതിയതായി എത്തിയത്.

എറണാകുളത്തേക്ക് 12, കോഴിക്കോട്ടേക്ക് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒന്നും ബോക്‌സുകളാണ് എത്തിയത്. പ്രത്യേകം ശീതികരിച്ച ഒരോ ബോക്‌സിലും 12,000 വാക്‌സിനുകളാണുള്ളത്.

വ്യോമ ഗതാഗതം വഴിയും റോഡ് മാര്‍ഗവുമാണ് വാക്‌സിനുകള്‍ എത്തിയത്. തുടര്‍ന്ന് റീജണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ആദ്യഘട്ടത്തില്‍ 264000 വാക്‌സിനുകളായിരുന്നു നെടുമ്പാശേരിയില്‍ എത്തിയത്.