അബുദാബി: യുഎഇയില്‍ കോവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 78,342 ഡോസുകള്‍. ഇതോടെ 1.11 കോടി ഡോസ് കോവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു.

അതേസമയം യുഎഇയില്‍ 1735 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
മൂന്ന് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.