കോവിഡ് മഹാമാരി രൂക്ഷമായ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പോത്തിന്റെ പിറന്നാള്‍ ആഘോഷം. സംഭവം വിവാദമായതോടെ ഉടമക്കെതിരെ താനെ പൊലീസ് കേസെടുത്തു. 30കാരന്‍ കിരണ്‍ മാത്രെക്കെതിരെയാണ് കേസെടുത്തത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് പോത്തിന്റെ പിറന്നാളാഘോഷം നടത്തിയത്. ഇതേ തുടര്‍ന്ന് ക്രിമിനല്‍ നിയമം 269ാം വകുപ്പ് പ്രകാരം കിരണിനെതിരെ കേസെടുത്തു.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ ഈ നേരത്താണ് പ്രോട്ടോകോള്‍ ലംഘിച്ച് പോത്തിന്റെ ജന്മദിനം കൊണ്ടാടിയത്.