Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80), ആഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി നബീസ ബീരാന്‍ (75), ആഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60), ആഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദന്‍ (57), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 305 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 211 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 5, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ 3 വീതവും, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2129 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 402 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 112 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 288 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 69 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 119 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 98 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 317 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 194 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 127 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 150 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,782 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,736 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,850 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,24,658 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,79,862 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാമ്പാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (10, 12 (സബ് വാര്‍ഡ്), മടക്കത്തറ (സബ് വാര്‍ഡ് 16), ആലപ്പുഴ ജില്ലയിലെ കൈനകരി (8, 9), പള്ളിപ്പുറം (10, 14), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (6), കീഴരിയൂര്‍ (സബ് വാര്‍ഡ് 3), വളയം (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ നെല്ലായി (1), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (1, 11), കീഴ്മാട് (10), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (7), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചെമ്പ് (വാര്‍ഡ് 1, 2), ആതിരമ്പുഴ (21), തൃശൂര്‍ ജില്ലയിലെ പരപ്പൂക്കര (സബ് വാര്‍ഡ് 6), തളിക്കുളം (13), കോഴിക്കോട് ജില്ലയിലെ കാരാചുണ്ട് (4, 5, 6, 8, 9, 10, 11, 13), കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ കൊപ്പം (12), പട്ടാമ്പി മുന്‍സിപ്പാലിറ്റി (1, 4, 16, 18, 19), പെരുവെമ്പ (9), കൊല്ലം ജില്ലയിലെ പത്തനാപുരം (1, 2), എറണാകുളം ജില്ലയിലെ ആയവന (സബ് വാര്‍ഡ് 3, 4, 5), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14 (സബ് വാര്‍ഡ്), 16, 17), തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂര്‍ (7), വെങ്ങാനൂര്‍ (9), ആനാട് (7), കോട്ടയം ജില്ലയിലെ രാമപുരം (7, 8), വൈക്കം (14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 577 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി

അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.

Continue Reading

kerala

മലപ്പുറത്ത് കാട്ടാനക്കലി: അതിഥി തൊഴിലാളിയെ ചവിട്ടിക്കൊന്നു

ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം

Published

on

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപമുള്ള അരയാട് എസ്റ്റേറ്റില്‍ ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം. ഝാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞു.

കാട്ടാനയെ കണ്ടതോടെ തൊഴിലാളികള്‍ ഓടിത്തുടങ്ങി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരുവിനെ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജനവാസമേഖലകളില്‍ കാട്ടാന ശല്യം പതിവായ മേഖലയാണിത്. സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതിയെന്നാണ്.

Continue Reading

kerala

അലന്‍ കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: അലന്‍ കൊലക്കേസില്‍ നിര്‍ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന്‍ കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്‍ന്ന് ഒടുവില്‍ ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് 18 കാരനായ ചെങ്ങല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

Continue Reading

Trending