മസ്‌കത്ത്: ഒമാനില്‍ ഇന്ന് 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 321 രോഗികള്‍ കോവിഡ് മുക്തരായി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,44,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,35,005 പേര്‍ ഇതിനോടകം രോഗമുക്തരായി. രാജ്യത്ത് 1597 ജീവനുകളാണ് കോവിഡ് കാരണം നഷ്ടമായത്.