കൊല്ലം: വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിവിവരം കെട്ടവനെന്ന് സി.പി.ഐ ചവറ മണ്ഡല സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം .മന്ത്രി വാ തുറന്നാല്‍ പറയുന്നതെല്ലാം വിവരക്കേടാണ് എം.എം മണിയുടെ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐ മന്ത്രിമാരെ കുറിച്ചും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു .നാല് മന്ത്രിമാരും പരാജയമാണെന്നാണ് സമ്മേളനത്തിലെ അഭിപ്രായം. കഴിഞ്ഞ മന്ത്രിസഭയിലെ പരിചയസമ്പന്നരെ ഒഴിവാക്കിയത് മണ്ടത്തരമായിപ്പോയെന്നും സമ്മേളനം വിലയിരുത്തി. ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ , റവന്യു വകുപ്പ് മന്ത്രി ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയാണ് കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് .കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് ആരംഭശൂരത്വവും, വനം വകുപ്പ് മന്ത്രി കെ.രാജു എം.എല്‍.എയെന്ന നിലയില്‍ മാത്രം മണ്ഡലത്തില്‍ ഒതുങ്ങി കൂടുകയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു .സംസ്ഥാന അസിസ്റ്റന്‍ഡ് സെക്രട്ടറി പി.പ്രകാശ് ബാബു, കൊല്ലം ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍, ആര്‍ .രാമചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.