അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. രാകേഷ് ധാര്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് ബിജെപിക്കാരുടെ ഗുണ്ടാമര്‍ദ്ദനത്തിനില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. സൗത്ത് ത്രിപുരയിലെ ശാന്തിര്‍ബസാറിന് സമീപത്തായിരുന്നു സംഭവം.സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം കഴിയുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ നേരയുള്ള അതിക്രമം വര്‍ധിച്ചുവരികയാണ്. രാകേഷിനെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ബി.ജെ.പിക്കാര്‍ കൊന്നതാണെന്നാണ് സി.പി.എമ്മുക്കാരുടെ ആരോപണം

രാകേഷ് ധാറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തുള്ള മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു.തൂങ്ങി മരിച്ചതാണെന്ന് പൊലീസ് വാദിക്കുന്ന മൃതദ്ദേഹത്തിന്റെ കാലുകള്‍ നിലത്തുതട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.