കൊല്ലം: കൊല്ലം ഏരൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന്റെ മുന്‍ ഏരിയ സെക്രട്ടറി എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഏരൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് സിപിഎമ്മിന്റെ മുന്‍ ഏരിയ സെക്രട്ടറിയും മുതിര്‍ന്ന സിപിഐ നേതാവിന്റെ മകനുമായ പിഎസ് സുമന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

സിപിഎം മുന്‍ അഞ്ചല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുമന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മല്‍സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിട്ടുണ്ട്. സിപിഐയുടെ എംഎല്‍എയായിരുന്ന പി.കെ. ശ്രീനിവാസന്റെ മകനും പി.എസ്. സുപാലിന്റെ സഹോദരനുമാണ് സുമന്‍.

രണ്ട് വര്‍ഷം മുമ്പാണ് സുമന്‍ പാര്‍ട്ടി വിട്ടത്. സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന നിരവധിപേരാണ് ഈ തെരഞ്ഞെടുപ്പില്‍ വിവിധ ഇടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.