Connect with us

Cricket

ഗില്ലിന് അര്‍ധസെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു

Published

on

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു. 14 ഓവറില്‍ മൂന്നിന് 144 എന്ന നിലയിലാണ് ആതിഥയര്‍. അര്‍ധസെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും (41 പന്തില്‍ പുറത്താകാതെ 61), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് (അഞ്ച് പന്തില്‍ 10) ക്രീസില്‍.

മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് ബ്രേസ് വെല്ലിന്റെ പന്തില്‍ എല്‍.ബി.ഡബ്ലുവില്‍ കുടുങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ വീണ്ടും പരാജയമായി. ശേഷമായിരുന്നു ഗില്‍-ത്രിപാഠി ഷോ. ത്രിപാഠി 22 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും സഹിതം 44 റണ്‍സെടുത്ത് ഇഷ് സോധിയുടെ പന്തില്‍ ലോക്കി ഫെര്‍ഗൂസന് വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിക്കാരന്‍ സൂര്യകുമാര്‍ യാദവ് രണ്ട് സിക്സും ഒരു ഫോറുമായി പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ടിക്നറുടെ പന്തില്‍ ബ്രേസ് വെല്‍ പിടിച്ച്‌ പുറത്താവുകയായിരുന്നു.

ഇരു ടീമും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാണ് പരമ്ബര വിജയികളെ നിര്‍ണയിക്കുക. ഇന്ത്യന്‍ നിരയില്‍ യുസ്വേന്ദ്ര ചാഹലിന് പകരം അതിവേഗ ബൗളര്‍ ഉമ്രാന്‍ മാലികിന് അവസരം നല്‍കി. ന്യൂസിലാന്‍ഡ് നിരയില്‍ ബെന്‍ ലിസ്റ്റര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കി.

Cricket

ക്രൈസ്റ്റ്ചര്‍ച്ചില്‍ ട്വിസ്റ്റ്:അവസാന പന്തില്‍ കിവീസിന് ജയം;ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക്

കിവീസും ലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം

Published

on

കിവീസും ലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം. അവസാന പന്ത് വരെ നീണ്ട ത്രില്ലിങ് പോരാട്ടത്തില്‍ രണ്ട് വിക്കറ്റിന് ന്യൂസിലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. 285 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 8 വിക്കറ്റ് നഷ്ടപെടുത്തി അവസാന പന്തില്‍ വിജയിച്ചു. കെയിന്‍ വില്ല്യംസണ്‍ (121നോട്ടൗട്ട്) ന്യൂസിലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍ ആയപ്പോള്‍ ഡാരില്‍ മിച്ചലും 81മായി തിളങ്ങി. ലങ്കയ്ക്കായി മൂന്ന് വിക്കറ്റുമായി ഫെര്‍ണാന്‍ഡോ തിളങ്ങി.

Continue Reading

Cricket

തലതാഴ്ത്തി ഇംഗ്ലണ്ട്: ടി ട്വന്റി പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ലോക ചാമ്പ്യന്മരായ ഇംഗ്ലണ്ടിനെ രണ്ടാം ട്വന്റി 20യിലും നിലം പരിശാക്കി ബംഗ്ലാദേശിന് പരമ്പര

Published

on

ലോക ചാമ്പ്യന്മരായ ഇംഗ്ലണ്ടിനെ രണ്ടാം ട്വന്റി 20യിലും നിലം പരിശാക്കി ബംഗ്ലാദേശിന് പരമ്പര. ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ആതിഥേയരുടെ പരമ്പര നേട്ടം. ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടി ട്വന്റിയില്‍ ആറ് വിക്കറ്റിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഷാക്കിബുല്‍ ഹസനും സംഘവും രണ്ടാം ട്വന്റിയില്‍ നാല് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയിത്. 14ന് ധാക്കയിലാണ് അവസാന മത്സരം.

ടോസ് നേടിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെച്ച ബംഗ്ലാ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റിങ്ങ് നിരയെ 117 റണ്‍സിന് ഒതുക്കുകയായിരുന്നു. മെഹ്ദി ഹസന്‍ നാലോവറില്‍ 12 റണ്‍സ് വിട്ട് കൊടുത്ത് നാല് വിക്കറ്റുമായി മിന്നി. ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍ സാള്‍ട്ടായിരുന്നു(25).

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നജ്മല്‍ ഹുസൈന്‍ പുറത്താവാതെ 46 റണ്‍സെടുത്ത് കളി പിടിച്ചെടുത്തു.

Continue Reading

Celebrity

സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചില്ല; പൃഥി ഷായെ ആക്രമിച്ച് ആള്‍ക്കൂട്ടം, കാര്‍ തകര്‍ത്തു

സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Published

on

സെല്‍ഫിയെടുക്കാന്‍ നിന്ന് കൊടുക്കാത്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഇന്ത്യന്‍ താരം പൃഥ്വി ഷായ്‌ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം. താരം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ സ്റ്റാര്‍ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടത്. താരം അതിന് സമ്മതിക്കുകയും എന്നാല്‍, വീണ്ടും ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം സമ്മതിച്ചില്ല. ഇതോടെ സംഘം താരത്തിനു നേരം തിരിഞ്ഞു. ഇതോടെ അക്രമികള്‍ പുറത്തുകാത്തു നിന്ന് താരം ഷാ ജോഗേശ്വരി ലിങ്ക് റോഡില്‍ ഇവര്‍ തടഞ്ഞു നിര്‍ത്തി. ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് താരം കാറിലുണ്ടായിരുന്നില്ല.

Continue Reading

Trending