ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘സച്ചിന്‍’ റെേക്കാര്‍ഡ് സൃഷ്ടിക്കുന്നു. ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത് 8.5 കോടി രൂപയാണ്. ഡോക്യുഫിഷനായി ചിത്രീകരിച്ചുപോലും ഒരു ബോളിവുഡ് സിനിമക്കുള്ള എല്ലാ സ്വീകാര്യതയും ചിത്രത്തിനു ലഭിച്ചു. ബാഹുബലിയുടെ റെക്കോര്‍ഡ് പോലും തകര്‍ത്താണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 2500 സ്‌ക്രീനിലും വിദേശത്ത് 400 സ്‌ക്രീനിലും ചിത്രം റിലീസിനെത്തി. ഈ വര്‍ഷം ബോളിവുഡിലെ ഏഴാമത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണ് സച്ചിന്‍ സ്വന്തമാക്കിയത്. ഡോക്യുമെന്ററി വിഭാഗത്തിലെ റെക്കോര്‍ഡ് കൂടിയാണ് ഇതെന്നത് ശ്രദ്ധേയമാണ്. ധോണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം 20 കോടി വാരിയിരുന്നെങ്കിലും ബോളിവുഡ് സിനിമയായാണ് അത് ചിത്രീകരിച്ചിരുന്നത്.