മാവേലിക്കര: കൂടെ താമസിച്ചുവന്ന സ്ത്രീയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റിലായി. തഴക്കര പഞ്ചായത്തില്‍ വെട്ടിയാര്‍ പ്ലാവിള കിഴക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മാല്‍ഡ സലൈഡങ്ക ദക്കിന്‍ബാസ്തുവില്‍ കുര്‍ദൂസ് അന്‍സാരി (21) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന, മാല്‍ഡ ചിലിമാപൂര്‍ സ്വദേശിനി സുജിത കിസ്‌കുവാണ് (സംഗീത, 22) 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ കലഹത്തിനിടെ കൂര്‍ദൂസ്, സുജിതയുടെ ശരീരത്തില്‍ ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നു.