റിയാദ്: സഊദി അറേബ്യയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്കുള്ള ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയത്.

പൊതുമേഖലയില്‍ റമസാന്‍ 25 വെള്ളിയാഴ്ച (മെയ് 7) മുതല്‍ ശവ്വാല്‍ അഞ്ച് വരെ അവധിയാണ്. സ്വകാര്യ മേഖലയില്‍ റമസാന്‍ 29 (മെയ് 11) ആയിരിക്കും അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനം. നാല് ദിവസമായിരിക്കും സ്വകാര്യ മേഖലയുടെ അവധി.