Connect with us

kerala

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; നിയമപോരാട്ടം തുടരും,പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്റെ ഭാര്യ

കൂടുതല്‍ കാര്യങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ല എന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്റെ ഭാര്യ മഞ്ജുഷ. കൂടുതല്‍ കാര്യങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിവ്യക്ക് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഈ മാസം അഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ആണ് വിധി പറഞ്ഞത്.

ഒക്ടോബര്‍ 29നാണ് ആത്മഹത്യ പ്രേരണകേസില്‍ പി.പി. ദിവ്യയെ റിമാന്‍ഡ് ചെയ്തത്. അന്നുമുതല്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ. ഒക്ടോബര്‍ 14നാണ് എ.ഡി.എമ്മിന്റെ മരണത്തിന് കാരണമായ യാത്രയയപ്പ് യോഗം നടന്നത്. യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ ദിവ്യ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപിച്ചു പരസ്യമായി അധിക്ഷേപിച്ചുവെന്നാണ് കേസ്.

ഒക്ടോബര്‍ 15ന് രാവിലെ എ.ഡി.എം ജീവനൊടുക്കി. അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കേസ്. ജാമ്യം ഇന്ന് പരിഗണിക്കാനിരിക്കെ, ഇന്നലെ ദിവ്യയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു. രാത്രിയോടെ തരംതാഴ്ത്തല്‍ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരവും നല്‍കി.

നവീന്‍ബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവര്‍ത്തിക്കുകയാണ് ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ദിവ്യ ചെയ്തത്. പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്തും നവീന്‍ബാബുവും ഫോണില്‍ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങള്‍ ഉണ്ടെന്നുമാണ് വാദത്തില്‍ അഭിഭാഷകന്‍ കെ. വിശ്വന്‍ ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂര്‍ നീണ്ട വാദങ്ങളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്. റാല്‍ഫും തമ്മില്‍ നടന്നത്.

kerala

കുതിച്ചുക്കയറി സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും വലിയ വര്‍ധന

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.

Published

on

സംസ്ഥാനത്ത് കുതിച്ചുക്കയറി സ്വര്‍ണ്ണവില. ഈ മാസത്തെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി സ്വര്‍ണ വില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 57,640 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കൂടിയതോടെ 7,205 രൂപയിലെത്തി. ഈ മാസത്തെ ഉയര്‍ന്ന നിലവാരമാണിത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് തുടങ്ങിയത് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ ചൈനീസ് വാങ്ങല്‍ കൂടുമെന്ന പ്രതീക്ഷയും വില കൂടുന്നതിന് കാരണമായി. ഇതോടൊപ്പം യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് ഇടിഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. സിറിയയിലിണ്ടായ ഭരണ മാറ്റം സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള ഡിമാന്റും ഉയര്‍ത്തിയിട്ടുണ്ട്.

എട്ട് ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 2,613 ഡോളറില്‍ നിന്ന് തിങ്കളാഴ്ച സ്വര്‍ണ്ണവില മാന്യമായ തിരിച്ചുവരവ് നടത്തിയിരുന്നു. നിലവില്‍ 2,671.60 ഡോളറിലാണ് സ്‌പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും ആഭ്യന്തര സംഘര്‍ഷങ്ങളും സ്വര്‍ണ വിലയ്ക്ക് ഗതി നിശ്ചയിക്കും.

 

Continue Reading

kerala

വീട്ടമ്മയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

Published

on

തിരുവനന്തപുരം: പോത്തന്‍കോട് വീട്ടമ്മയെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ തങ്കമണി പൂ പറിക്കാന്‍ പോയിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് പൂക്കള്‍ കിടപ്പുണ്ടായിരുന്നു. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മരണത്തിലെ ദുരൂഹത കണക്കിലെടുത്ത് മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

india

കോണ്‍ഗ്രസിനെതിരായ വ്യാജ ആരോപണത്തിൽ അന്വേഷണം വേണമെന്ന ബിജെപി ആവശ്യം ഏറ്റുപിടിച്ച് ജോൺ ബ്രിട്ടാസ്; എതിർത്ത് സിപിഐ

മണിപ്പൂര്‍, അദാനി സംഭല്‍ വിഷയങ്ങള്‍ നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം.

Published

on

അദാനി വിഷയം ഉന്നയിച്ച് ഭരണപക്ഷത്തിന്റെ വായടപ്പിക്കാനുള്ള നീക്കത്തിന് തടയിടുന്ന പ്രസ്താവനയാണ്‌, ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. മണിപ്പൂര്‍, അദാനി സംഭല്‍ വിഷയങ്ങള്‍ നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം.

എന്നാല്‍ ഇതുവരെയും ചര്‍ച്ചയ്ക്ക് പോലും ഭരണപക്ഷം തയ്യാറായിട്ടില്ല. ഈ അവസരത്തിലാണ് പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണവുമായി ബി.ജെ.പി രംഗത്തുവരുന്നത്. കോണ്‍ഗ്രസ് എം.പിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും ശ്ര്ദ്ധതിരിക്കാനുള്ള നീക്കമാണിതെന്ന്ത് പകല്‍ പോലെ വ്യക്തം. ഈ ഘട്ടത്തിലാണ് ബിജെപിക്ക് കുടപിടിക്കുന്ന നിലപാടുമായി സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ് പരസ്യമായി രംഗത്തു വരുന്നത്

ഭരണപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് രാജ്യസഭയില്‍ സി.പി.എം രംഗത്തുവന്നതിന് തൊട്ടുപിന്നാലെ, ഇത് അദാനിയെ രക്ഷിക്കാനാണെന്ന കാര്യം ഉന്നയിച്ച് സിപിഐ എംപി സന്തോഷ്‌കുമാര്‍ രംഗത്തുവന്നു. ഇതോടെ സി.പി.എമ്മിന്‍രെ ബി.ജെ.പി അനുകൂല നിലപാട് സി.പി.ഐ പൂര്‍ണമായും തള്ളുകയുമാണ്.

കോണ്‍ഗ്രസിനെതിരായ വ്യാജ ആരോപണത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ ജഗ്ദീപ് ധന്‍ഖര്‍ തള്ളിക്കളഞ്ഞ ശേഷവും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബി.ജെ.പി എം.പിമാരെ ആരോപണം ഉന്നയിക്കാന്‍ അനുവദിച്ചത് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ത്യ എം.പിമാര്‍ ചോദ്യം ചെയ്തു. ഇതിനിടയിലാണ് വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടത്.

ബിജെപിയെ സഹായിക്കാനുള്ള സിപിഎം എംപിയുടെ തത്രപ്പാടിനെ ആശ്ചര്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകരടക്കം നോക്കിക്കാണുന്നത്. സിപിഎം നിലപാടിനെ തള്ളിക്കൊണ്ട്, അദാനിയെ രക്ഷിക്കാനാണു വിവാദമെന്ന് സിപിഐയിലെ പി. സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടിയതു ബ്രിട്ടാസിനു തിരിച്ചടിയായി.

ഇന്ത്യ സഖ്യത്തിലും കേരളത്തിലെ എല്‍ഡിഎഫിലും ഭിന്നതയുണ്ടാക്കുന്നതാണു ബ്രിട്ടാസിന്റെ അനവാശ്യവും ദുരുദ്യേശപരവുമായ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍. ഇന്ത്യ മുന്നണിക്കൊപ്പമെന്ന് ആവകാശപ്പെടുകയും ബിജെപിയെ അനുകൂലിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടമുഖമാണ് ബ്രിട്ടാസിലൂടെ പുറത്തു വന്നത്

Continue Reading

Trending