Culture
റാഫേല്‍ അഴിമതി; ധൈര്യശാലികളായ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

റാഫേല്‍ കരാറിലെ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ട് നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ ഉന്നത നേതാവിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ മോദിയുടെ ശിങ്കടികള്‍ ഭീഷണിപ്പെടുത്തുന്നതായ ആരോപണം ട്വിറ്ററിലൂടെയാണ് രാഹുല്‍ നടത്തിയത്.
Supreme leader’s minions are now sending threatening messages to journalists reporting on the #RafaleScam asking them to “back off or else…”.
I’m really proud of the few brave press people who still have the guts to defend the truth and stand up to Mr 56.
— Rahul Gandhi (@RahulGandhi) July 30, 2018
സുപ്രീം നേതാവിന്റെ ആളുകള്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും. റിപ്പോര്‍ട്ടിങില്‍ നിന്നും പിന്തിരിയാന്‍ അവരോട് ആവശ്യപ്പെടുന്നതായും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി. എന്നാല്‍ സത്യം നിലകൊള്ളുന്നതിന് വേണ്ടി ചില ധീരരായ മാധ്യമപ്രവര്‍ത്തകര്‍ മിസ്റ്റര്‍ 56ന് നിലയുറപ്പിക്കുന്നതില്‍ താന്‍ അഭിമാനിക്കന്നതായും രാഹുല്‍ അറിയിച്ചു.
‘आश्वासन बाबू’ और ‘सुशासन बाबू’ की कहानी l
हमने सुना है, कि जिसको चुना है,
उसने ‘बेटी बचाओ’ का सिर्फ़ नारा ही दिया हैl pic.twitter.com/kstuJTTmJM— Rahul Gandhi (@RahulGandhi) July 29, 2018
ബിഹാറിലെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ കൂട്ടത്തോടെ പീഡനത്തിനിരയായ സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.
ആശ്വാശന്‍ ബാബുവും(നിതീഷ് കുമാര്‍) സുശാശന്‍ ബാബു വും(നരേന്ദ്രമോദി) ഉയര്‍ത്തുന്നത് പാഴ് മുദ്രാവാക്യങ്ങള്‍ മാത്രമാണെന്നതിന്റെ തെളിവാണ് ഷെല്‍ട്ടര്‍ ഹോം പീഡനമെന്ന് രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചു. മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ 34 കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഹിന്ദി പത്രത്തിന്റെ ഫോട്ടോ സഹിതമാണ് രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ നിരന്തരം വിമര്‍ശനങ്ങളുമായി രംഗത്തെത്താറുണ്ടെങ്കിലും നിതീഷ് കുമാറിനെതിരെ ഇത്ര രൂക്ഷമായ കടന്നാക്രമണം ഇതാദ്യമാണ്. 2015ല്‍ ബിഹാറില്‍ ആര്‍.ജെ.ഡി- ജെ. ഡി.യു – കോണ്‍ഗ്രസ് വിശാല സഖ്യത്തിലേക്ക് നിതീഷിനെ അടുപ്പിച്ചത് രാഹുലായിരുന്നു.
പിന്നീട് ജെ.ഡി.യു വിശാല സഖ്യം വിട്ട് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേര്‍ന്നെങ്കിലും നിതീഷുമായുള്ള സൗഹൃദം രാഹുല്‍ ഉപേക്ഷിച്ചിരുന്നില്ല. അടുത്തിടെ ജെ.ഡി.യു വീണ്ടും ബി.ജെ.പി സഖ്യം വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ നിതീഷിനെതിരായ നിലപാടില്‍ കോണ്‍ഗ്രസ് കൂടുതല്‍ മൃദുസമീപനമാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായാണ് നിതീഷിനെതിരായ രാഹുലിന്റെ കടന്നാക്രമണം. ഫെബ്രുവരിയില്‍ ബിഹാറില്‍ വിഷമദ്യ ദുരന്തത്തെതുടര്‍ന്ന് ഒമ്പത് കുട്ടികള്‍ മരിച്ച വേളയിലാണ് ഇതിനു മുമ്പ് രാഹുല്‍ നിതിഷീനെതിരെ ഇത്ര രൂക്ഷമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ രാഷ്ട്രീയ പ്രചാരണ വിഷയമാക്കി മാറ്റി അധികാരത്തിലേറിയ മോദിയും നിതീഷും വാഗ്ദാനം ചെയ്ത നല്ല ഭരണം പാഴ്‌വാക്കായിരുന്നുവെന്നാണ് രാഹുലിന്റെ കുറ്റപ്പെടുത്തല്‍. നിതീഷ് കുമാറിനെ ബിഹാറി ജനത വിളിക്കുന്ന പേരാണ് ആശ്വാശന്‍ ബാബു എന്നത്. ഇതിനോട് സാമ്യമുള്ള വാക്കായാണ് മോദിയെ സുശാശന്‍ ബാബുവെന്ന് രാഹുല്‍ വിശേഷിപ്പിച്ചത്. വാക്കു പാലിക്കാത്തവന്‍ എന്നാണ് സുശാശന്റെ അര്‍ത്ഥം.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
news
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
Film
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.
‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘
എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍