ഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഒഴിഞ്ഞ കെട്ടിടത്തില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പണവും ആഭരണങ്ങളും കവര്‍ന്നതായും പരാതിയിലുണ്ട്. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ ഭര്‍ത്താവിനെ മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആക്രമത്തില്‍ പരുക്കേറ്റ ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.