വീണ കച്ചേരിയിൽ വിസ്മയ പ്രകടനവുമായി ദേവ്ന ജിതേന്ദ്ര. സെൻ തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാര്‍ത്ഥിയാണ്. നാദശ്രീ അനന്ത പദ്മനാഭന്റെ ശിഷ്യയായ സുമ സുരേഷ് വർമ്മ ബിലഹരി രാഗത്തിലെ ‘കനുകൊണ്ടിനി ശ്രീ രാമുനി’ എന്ന കൃതിയാണ് ദേവ്ന വേദിയിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, കൊല്ലൂർ മൂകാംബിക നവരാത്രി സംഗീതോത്സവം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ ദേവ്ന വീണ കച്ചേരികൾ നടത്തിവരികയാണ്. ഈ വർഷം മക്രേരി ദക്ഷിണാമൂർത്തി അനുസ്മരണവും ത്യാഗരാജ സംഗീതാരാധനയും ഉൾപ്പെടെയുള്ള വേദികളിലും ദേവ്ന വീണവാദനം അവതരിപ്പിച്ചു.
ചേലോറ ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ജിതേന്ദ്രയുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിത ത്യാഗരാജിന്റെയും മകളാണ് ദേവ്ന.