Connect with us

Video Stories

ഫോര്‍ലാന്‍ വരുന്നതും കാത്ത് കൊച്ചി

Published

on

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഇതിഹാസ താരങ്ങള്‍ പന്തു തട്ടുന്നതിന് സാക്ഷ്യം വഹിച്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുതിയ പുല്‍ത്തകിടി ഇത്തവണ കാത്തിരിക്കുന്നത് ഉറുഗ്വായ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡീഗോ ഫോര്‍ലാന് വേണ്ടി. മുംബൈ സിറ്റിയുടെ മാര്‍ക്വി താരമായ ഫോര്‍ലാന്‍ മത്സരത്തിനായി ഇന്നലെ രാത്രിയോടെ ടീമിനൊപ്പം കൊച്ചിയിലെത്തി. ലീഗില്‍ ഏറ്റവും താരമൂല്യമുള്ള കളിക്കാരനാണ് ഫോര്‍ലാന്‍. നാളെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം അങ്കത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്.സിയെ നേരിടുന്നത്. പരിക്ക് കാരണം ചൊവ്വാഴ്ച്ച കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഫോര്‍ലാന്‍ കളിച്ചിരുന്നില്ല.

എന്നാല്‍ കൊച്ചിയിലെ മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ ഫോര്‍ലാന്‍ കളത്തിലിറങ്ങിയേക്കും. ഉറുഗ്വായ്ക്ക് വേണ്ടി 112 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടിയ ഫോര്‍ലാന് കേരളത്തില്‍ വലിയ ആരാധക കൂട്ടം തന്നെയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വിയ്യ റയല്‍, അത്‌ലറ്റികോ മാഡ്രിഡ്, ഇന്റര്‍മിലാന്‍ തുടങ്ങിയ ടീമുകള്‍ക്കായി ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് ഫോര്‍ലാന്‍. ക്ലബ്ബ് കരിയറില്‍ ആകെ 638 മത്സരങ്ങളില്‍ നിന്നായി 255 ഗോളുകള്‍ അക്കൗണ്ടിലുണ്ട്. കോപ്പ അമേരിക്ക, പ്രീമിയര്‍ ലീഗ്, യുവേഫ സുപ്പര്‍ കപ്പ് എന്നിവക്കൊപ്പം 2010ല്‍ ഫിഫ ഗോള്‍ഡന്‍ ബോളും നേടി.

ലീഗില്‍ പൂനെക്കെതിരായ ആദ്യ മത്സരത്തില്‍ മുംബൈക്ക് വേണ്ടി ഡെഫെഡെറിക്കോ നേടിയ ഗോളിന് ഫോര്‍ലാന്റെ സ്പര്‍ശമുണ്ടായിരുന്നു.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ രണ്ടാം മത്സരത്തില്‍ 55ാം മിനിറ്റില്‍ ഫോര്‍ലാന്‍ നേടിയ പെനാല്‍റ്റി ഗോളിന് താരത്തിന്റെ ക്ലാസിക്ക് പരിവേഷവുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിട പറഞ്ഞെങ്കിലും മത്സര ഫുട്‌ബോളില്‍ സജീവമാണു ഫോര്‍ലാന്‍. പെനറോള്‍ ക്ലബിനു വേണ്ടിയാണ് ഒടുവില്‍ കളിച്ചത്. യുറുഗ്വായ് പ്രീമിയര്‍ ഡിവിഷനില്‍ ക്ലബിനെ ചാമ്പ്യന്‍മാരാക്കിയാണു സീസണ്‍ അവസാനിപ്പിച്ചത്.

കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ഫോര്‍ലാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെത്തുമെന്ന് അ‘്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമിനെ തോല്‍പിക്കുക എന്ന ദുഷ്‌ക്കരമായ ദൗത്യമാണ് നാളെ ആദ്യ ജയം തേടുന്ന കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. മൂന്ന് മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റോടെ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഡല്‍ഹിക്കെതിരായ സമനിലയിലൂടെ ല‘ിച്ച ഒരേയൊരു പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. കഴിഞ്ഞ രണ്ടു സീസണുകളിലായി രണ്ടു വട്ടം ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നെങ്കിലും ഗോള്‍ രഹിത സമനിലയായിരുന്നു ഫലം.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending