മൊഹാലി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി രംഗത്ത്. 21കാരിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ്ചെയ്തിട്ടില്ല. മൊഹാലിയിലാണ് സംഭവം.

രണ്ടാഴ്ചയ്ക്ക് മുന്‍പ് പുറം വേദനയെ തുടര്‍ന്നാണ് ഗംഗാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടെ ചികിത്സ തേടിയെത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിനിടെ മാര്‍ച്ച് 15ന് താന്‍ മൊഹാലിയില്‍ ഉണ്ടെന്നും അവിടെ എത്തിയാല്‍ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതായും യുവതി പറയുന്നു.

ഗംഗാനഗറിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് തന്റെ നമ്പര്‍ ഡോക്ടര്‍ നല്‍കിയതെന്ന് യുവതി പറയുന്നു. ഹോട്ടലിലെ 82ാം നമ്പര്‍ മുറിയിലുണ്ടെന്ന് ഡോക്ടര്‍ അറിച്ചു. വരുമ്പോള്‍ നേരത്തെ പരിശോധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഹോട്ടലിലെ മുറിയില്‍ എത്തിയതിന് പിന്നാലെ അദ്ദേഹം നല്‍കിയ ടാബ് ലെറ്റ് കഴിച്ച താന്‍ ബോധരഹിതയായെന്നും ഈ സമയത്ത് ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്തതായും യുവതി ആരോപിക്കുന്നു.