Video Stories
കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറഞ്ഞ് രക്തസാക്ഷികളുടെ ബന്ധുക്കൾ; സി.പി.എം ഫാസിസത്തെ തുറന്നുകാട്ടി ഡോക്യു ഫിക്ഷൻ
കോഴിക്കോട്: ”ഏട്ടന് നല്ല ഫുട്‌ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ ബൂട്ടിട്ട് കളിക്കാൻ ഏട്ടന് വിധിയുണ്ടായില്ല.”കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ട കൃപേഷിന്റെ ഒറ്റമുറിക്കുടിലിലിരുന്ന് ഓർമകൾ പങ്കുവെക്കുന്നത് സഹോദരി.”സ്‌കൂളിലെ പ്രോജക്ടുകൾ എഴുതാൻ എന്നെ ഏട്ടൻ എപ്പോഴും സഹായിക്കുമായിരുന്നു. അവസാനവും പ്രോജക്ടുകൾ ചെയ്തു തന്നാണ് പോയത്. ബാക്കിയുള്ളത് നാട്ടിലെ ഉത്സവമൊക്കെ കഴിഞ്ഞു ചെയ്തു തരാമെന്നു പറഞ്ഞു പോയതാണ്. പിന്നീട്ട് ഏട്ടൻ തിരിച്ചുവന്നില്ല”പെരിയ ഇരട്ടക്കൊലയിലെ മറ്റൊരു ഇര ശരത്‌ലാലിന്റെ സഹോദരി പൂർത്തിയാക്കാനാകാതെ പോയ ആ വാഗ്ദാനത്തിന്റെ കഥയിൽ നിന്ന് ഏട്ടനെ ഓർത്തെടുക്കുന്നു. സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിന് ഇരകളായി ജീവൻ പൊലിഞ്ഞവരുടെ രക്തബന്ധുക്കളുടെ നഷ്ടങ്ങളുടെ ജീവിതസാക്ഷ്യം പുറത്തെത്തിച്ചിരിക്കുകയാണ് ‘രക്തവും സാക്ഷ്യവും’ എന്ന ഡോക്യു ഫിക്ഷൻ. എഴുത്തുകാരൻ കൂടിയായ എ. മുഹമ്മദ് ഹനീഫയാണ് ഡോക്യു ഫിക്ഷന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം യൂടൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് ഡോക്യുമെന്ററി. ദിവസങ്ങൾക്കുള്ളിൽ പതിനായിരങ്ങളാണ് ‘രക്തവും സാക്ഷ്യവം’ കണ്ടുകഴിഞ്ഞത്. അരിയിൽ ഷുക്കൂർ മുതൽ ഏറ്റവുമൊടുവിൽ പെരിയ ഇരട്ടക്കൊല വരെ നീണ്ടുനിൽക്കുന്ന സി.പി.എം അക്രമരാഷ്ട്രീയ പരമ്പരയുടെ ഇരകളുടെ കുടുംബങ്ങളും ബന്ധുക്കളും തങ്ങൾക്കുണ്ടായ വലിയ നഷ്ടങ്ങളുടെ കണക്ക് നിരത്തുന്നു ഡോക്യു ഫിക്ഷനിൽ. ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും, ടി.പി ചന്ദ്രശേഖരന്റെ വിധവ, നാദാപുരത്തെ മുഹമ്മദ് അസ്ലമിന്റെ മാതാവ്, തലശ്ശേരിയിയിലെ ഷുഹൈബിന്റെ പിതാവ്, പെരിയയിലെ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ സഹോദരിമാരും രക്ഷിതാക്കളും എന്നിവരുമൊക്കെയാണ് ഡോക്യുമെന്ററിയിൽ സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറയുന്നത്.ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും ആ ഭീകരദിനത്തിന്റെ ഓർമകൾ ഓർത്തെടുക്കുന്നു. നാടിനു നന്മ ചെയ്യാൻ നിരന്തരം ഉണർത്തിയിരുന്നു അവനെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇനിയും കൊലക്കത്തിക്കിരയായി ഒരു ഭാര്യക്കും ഭർത്താവിനെയും ഒരു രക്ഷിതാക്കൾക്കും തങ്ങളുടെ മകനെയും ഒരു കുടുംബത്തിനും തങ്ങളുടെ സഹോദരനെയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്ന് ടി.പിയുടെ വിധവ രമ. നാടിനു മുഴുവൻ നന്മ മാത്രം ചെയ്ത മകനോട് എന്തിന് അവർ ഈ ക്രൂരകൃത്യം ചെയ്‌തെന്ന് ഷുഹൈബിന്റെ പിതാവ്, ആ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മുക്തമല്ലെന്ന് അസ്ലമിന്റെ ഉമ്മയും ഡോക്യുമെന്ററിയിൽ മനസ് തുറക്കുന്നു.കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ കരളലിയിക്കുന്ന ഏട്ടനോർമകളാണ് ഡോക്യുമെന്ററിയിലെ ശ്രദ്ധേയ ഭാഗം. വീട്ടിനു കുറച്ചകലെ സി.പി.എം ക്രിമിിനലുകളുടെ വെട്ടേറ്റ് ജീവച്ഛവമായി കിടക്കുന്ന സഹോദരനെ കണ്ട ആ നടുക്കുന്ന കാഴ്ച ഒരു കാലത്തും മനസിൽനിന്ന് മായില്ലെന്ന് പറയുന്നു ശരത്‌ലാലിന്റെ സഹോദരിമാർ. അപരന്റെ ശബ്ദം സംഗീതമാകുന്ന കാലത്തിനായി കാത്തിരിക്കുന്നവർ അപരനെ കൊലക്കത്തിക്കിരയാക്കുന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചാണ് ഡോക്യു ഫിക്ഷൻ അവസാനിക്കുന്നത്. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയാണ് ഡോക്യു ഫിക്്ഷൻ നിർമിച്ചിരിക്കുന്നത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

