Connect with us

Culture

അയോധ്യ; അന്ത്യശാസനവുമായി വി.എച്ച്പി

Published

on

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്‍മസഭയില്‍ നേതാവ് രാമഭദ്രാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അടുത്ത മാസം 11ന് മോദിയുമായി കൂടികാഴ്ച നടത്തുമെന്നും അന്ന് തീരുമാനമാകുമെന്നും ഉറപ്പു നല്‍കിയതായും രാമഭദ്രാചാര്യ വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മാണത്തിലൂടെ വീണ്ടും മതസ്പര്‍ധയ്ക്ക് ആഹ്വാനം ചെയ്താണ് സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ അയോധ്യയില്‍ ഒത്തു ചേര്‍ന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി ശിവസേന, വിശ്വഹിന്ദ് പരിക്ഷത്ത് സംഘടനകള്‍ നടത്തിയ റാലിയും സമ്മേളനങ്ങളും വരാന്‍ പോകുന്ന ദുരന്തത്തിന് കോപ്പു കൂട്ടാന്‍ പോന്നവയായിരുന്നു. സംഘപരിവാര്‍ കോപ്പുകൂട്ടലില്‍ രണ്ട് ദിവസമായി അയോധ്യ ഭീതിയുടെ മുള്‍മുനയിലായി. സംഘര്‍ഷം ഭയന്ന് നിരവധി മുസ്‌ലിംകള്‍ അയോധ്യയില്‍ നിന്ന് പലായനം ചെയ്തു.

1992ലെ സംഭവ വികാസങ്ങളെ അനുസ്മരിക്കും വിധമാണ് ഇന്നലെ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ധര്‍മസഭയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. എവിടെയും കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളും പ്രകോപനകരമായ പോര്‍വിളികളും. ബാബരി പള്ളി തകര്‍ത്തതിന്റെ 26-ാം വാര്‍ഷികത്തിന് രണ്ട് ആഴ്ച മുന്‍പാണ് തീര്‍ത്ഥാടന നഗരി അരക്ഷിതാവസ്ഥയിലായത്.
വീണ്ടും രാജ്യത്തെ കലാപത്തിലേക്ക് തള്ളി വിടുന്നതായിരുന്നു വിഎച്ച്പിയുടെ ധര്‍മസഭയിലെ ആഹ്വാനങ്ങള്‍. രാമ ക്ഷേത്ര നിര്‍മാണത്തിനായി മുസ്‌ലിംകള്‍ ഭൂമി വിട്ടു നല്‍കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മാണത്തിനായി ബിജെപി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണം. കാശി, മധുര ക്ഷേത്രങ്ങള്‍ക്ക് അവകാശം ഉന്നയിക്കും മുന്‍പേ ക്ഷേത്ര നിര്‍മാണം തുടങ്ങണമെന്നും വിഎച്ച്പി ആഹ്വാനം ചെയ്തു. അയോധ്യ ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇന്ത്യയിലൊരിടത്തും ബാബരി മസ്ജിദ് എന്ന നാമത്തില്‍ ദേവാലയം ഉണ്ടായിരുന്നില്ലെന്നും ചിലര്‍ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

അയോധ്യയെ വെട്ടിമുറിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നേതാക്കളുടെ ആഹ്വാനം. അയോധ്യയിലെ ഭക്ത് മഹലിലാണ് ധര്‍മ സഭ വിളിച്ചു ചേര്‍ത്തത്. രണ്ട് ലക്ഷം പ്രവര്‍ത്തകര്‍ സഭയില്‍ പങ്കെടുത്തു.
വിഎച്ച്പി ധര്‍മ സഭയ്ക്ക് പിന്നാലെയാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം. പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘത്തിന്റെ റാലിയായാണ് താക്കറെ തര്‍ക്ക ഭൂമിയിലെത്തിയത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ബിജെപിയ്ക്ക് ഒരിക്കലും അധികാരത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു.

രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ ഭരണത്തില്‍ ഉണ്ടായിരിക്കില്ല. ഇനി അവര്‍ ഭരണത്തിലില്ലെങ്കിലും രാമ ക്ഷേത്രം ഞങ്ങള്‍ നിര്‍മിക്കും. പ്രകോപനപരമായ പ്രസംഗത്തില്‍ താക്കറെ പറഞ്ഞു. കനത്ത സുരക്ഷയിലാണ് വിഎച്ച്പി, ശിവസേന റാലികളും സമ്മേളനങ്ങളും നടന്നത്. പൊലീസ് നടത്തിയ തിരച്ചിലില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്നും ആയുധങ്ങള്‍ പിടികൂടി. തര്‍ക്ക ഭൂമിക്ക് സമീപത്തു നിന്നാണ് ഇവ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിനായി വിവിധ തലങ്ങളിലെ പ്രക്ഷോഭമാണ് വി.എച്ച്.പിയെ മുന്നില്‍ നിര്‍ത്തി സംഘ് പരിവാര്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഇന്നലെ നടന്ന ധര്‍മ്മസഭ. ഇതേ മാതൃകയില്‍ ബംഗളൂരുവിലും നാഗ്പൂരിലും സമ്മേളനങ്ങള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തെ 150 നഗരങ്ങളിലെങ്കിലും ചെറുതും വലുതുമായ റാലികളും നടത്തും. പാര്‍ലമെന്റില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ബില്‍ കൊണ്ടുവരാന്‍ എം.പി മാരെ സ്വാധീനിക്കുകയാണ് രണ്ടാം ഘട്ടം. എല്ലാ എം.പിമാര്‍ക്കും നേരിട്ട് നിവേദനം നല്‍കും. ഡിസംബറില്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Film

‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.

Published

on

ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.

സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.

Continue Reading

Trending