ഡല്‍ഹി : സുപ്രീംകോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സ്റ്റാഫില്‍പ്പെട്ട ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രാജ്യത്തെ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചിരുന്നത്.

ഓക്‌സിജന്‍ ക്ഷാമം അടക്കം കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനായി മാറ്റിയിരുന്നു.

ജസ്റ്റിസ് ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കും.