തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനപരിശോധിക്കണമെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. എന്നാല്‍ ഇക്കാര്യം പുന:പരിശോധിക്കേണ്ടതില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. അതേസമയം, ശശിക്കെതിരായ പരാതിയും സംസ്ഥാന ഘടകം സ്വീകരിച്ച നടപടിയും ഇന്ന് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതിയുടെ പീഡന പരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്ക് സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിനെതിരെയാണ് യുവതി രംഗത്തെത്തിയത്.