ന്യൂഡല്‍ഹി: മുസ്‌ലിംലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ വിദേശ കാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്ക് മാറ്റി.

ഇന്നാരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുന്നതിനിടെയാണ് അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞു വീണ അദ്ദേഹത്തെ പാര്‍ലമെന്റിലെ ഡോക്ടര്‍മാര്‍ പരിചരിക്കുകയും പാര്‍ലെന്റ് സ്ട്രീറ്റിലെ റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു.

എ.ഐ.സി.സി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.