പാലക്കട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് പാലക്കാട് രൂപതാ ബിഷപ്പ് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് ബിഷപ്പ് ഹൗസ് അറിയിച്ചു. എല്ലാ സ്ഥാനാര്‍ത്ഥികളെയും പോലെ ശ്രീധരന്‍ ബിഷപ്പ് മാര്‍ മാനത്തോട്ടത്തിനെ കണ്ടുവെന്നും വിജയാശംസ നേരുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ബിഷപ്പ് ഹൗസ് പ്രതിനിധി ഫാ. അജി ഐക്കര അറിയിച്ചു.

ഇ ശ്രീധരന് റോമന്‍ കത്തോലിക്കാ പാലക്കാട് രൂപത പിന്തുണ പ്രഖ്യാപിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ബിഷപ്പ് ഹൗസ് രംഗത്തു വന്നു.