Video Stories
സ്റ്റെന്റിന്റെ വിലക്കുറവ് രോഗികള്‍ക്ക് കിട്ടണം
ഹൃദ്രോഗികള്‍ക്കുള്ള കൊറോണറി സ്റ്റെന്റിന്റെയും ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്റിന്റെയും വില കുറച്ചിട്ട് മാസമൊന്ന് കഴിഞ്ഞിട്ടും അതിന്റെ ഗുണഫലം രോഗികള്‍ക്ക് കിട്ടുന്നില്ല എന്ന വാര്‍ത്തകള്‍ അത്യധികം വേദനാജനകമായിരിക്കുന്നു. ഇരുതരം സ്റ്റെന്റുകളുടെയും വില യഥാക്രമം 7260 രൂപയും 29600 രൂപയുമായി നിശ്ചയിച്ചത് 2017 ഫെബ്രുവരി 13നായിരുന്നു. കോടതിനിര്‍ദേശപ്രകാരം എണ്‍പത്തഞ്ച് ശതമാനമാണ് വില ഒറ്റയടിക്ക് കുറച്ചത്. നാനൂറിരട്ടി ലാഭമാണ് ഇവക്ക് കമ്പനികള്‍ ഈടാക്കിവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആറുലക്ഷം സ്റ്റെന്റുകളാണ് വിറ്റതെന്ന് അറിയുമ്പോള്‍ കമ്പനികളുടെ കൊള്ള എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയില്‍ ഉപയോഗിക്കുന്നവയില്‍ 95 ശതമാനവും വന്‍വിലയുള്ള ഡ്ര്ഗ് എല്യൂട്ടിംഗ് സ്റ്റെന്റുകളുമാണ്.
മുമ്പ് ഇവയൊന്നിന് യഥാക്രമം 45,100, 1,21400 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്ജിയിന്മേലുള്ള വിധിയെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലകുറക്കുന്നതിനുള്ള തീരുമാനമെടുത്തത്. വിവിധ തലങ്ങളിലുള്ള പഠനത്തിന്റെ ശേഷമാണ് കേന്ദ്രസര്‍ക്കാരിനുകീഴിലെ ഏജന്‍സിയായ ദേശീയ ഔഷധവിലനിയന്ത്രണ അതോറിറ്റി വില നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാലിപ്പോള്‍ സ്വകാര്യആസ്പത്രികളും മരുന്നുനിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് വിലനിയന്ത്രണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ വിലസംബന്ധിച്ച് കമ്പനികളുടെ നിലപാട് വിചിത്രമാണ്. ഈ നിരക്കില്‍ ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്റുകളും ബയോഡീഗ്രേഡബിള്‍ സ്റ്റെന്റുകളും വില്‍ക്കാനാകില്ലെന്നാണ് അവരുടെ ന്യായം. ഇത്തരം സ്റ്റെന്റുകള്‍ക്ക് വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കാനും നീക്കം നടക്കുന്നുണ്ട്. സ്വകാര്യ ആസ്പത്രികള്‍ വിലനിയന്ത്രണം അട്ടിമറിക്കാനായി ഹൃദയശസ്ത്രക്രിയക്കായി പാക്കേജ് സംവിധാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റുചെലവുകള്‍ എന്ന ഗണത്തില്‍ പെടുത്തി സ്റ്റെന്റിന് എത്രവില ഈടാക്കിയെന്ന് അറിയിക്കാതിരിക്കാനാണിത്. പുതിയ പശ്ചാത്തലത്തില്‍ ഗുണനിലവാരം കുറയ്ക്കാനും ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരേ ബ്രാന്‍ഡിനുതന്നെ വിവിധ നിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്.
ഹൃദയധമനികള്‍ അടഞ്ഞതിനാല്‍ തടസ്സപ്പെടുന്ന രക്തചംക്രമണം സുഗമമാക്കുന്നതിനായാണ് രോഗികളില്‍ സ്റ്റെന്റ് ഘടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഭക്ഷണത്തിലെ വിഷാംശവും മാറിയ ആഹാരരീതികളും കാരണം ഹൃദ്രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് കേരളത്തില്‍ അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രതി 110 പേര് ഹൃദ്രോഗം ബാധിച്ച് മരണപ്പെടുന്നതായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ( ഐ.സി.എം.ആര്) കണക്ക്. ആളോഹരിചികില്‍സാചെലവ് 1987ല്‍ 88 രൂപയുണ്ടായിരുന്നത് 2014ല്‍ 5029 രൂപയായി. സര്‍ക്കാര്‍ മേഖലയുടെ തളര്‍ച്ച മുതലാക്കുന്നത് സ്വകാര്യകഴുത്തറുപ്പന്‍ ചികില്‍സാസ്ഥാപനങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ വാര്‍ഷികമൊത്തവരുമാനത്തിന്റെ 1.1 ശതമാനം മാത്രമാണ് ചെലഴിക്കുന്നത്. ഇതേസമയം സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളുടെ എണ്ണം കുതിച്ചുയര്‍ന്നു. പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം എന്നിവ പണ്ട് കേട്ടുകേള്‍വി മാത്രമായിരുന്നെങ്കില്‍ ഇന്നിതാ നമ്മുടെ ഓരോവീടുകളിലും കരാളഹസ്തവുമായി അവ തലനീട്ടിയിരിക്കുന്നു. നിത്യദാനചെലവിനുപോലും പ്രയാസപ്പെടുന്നവര്‍ക്ക് മാരകരോഗങ്ങളുടെ ചികില്‍സ ആലോചിക്കാന്‍ പോലും കഴിയാത്തതായിരിക്കുന്നു. ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലുള്ളവരാണ് തിരുവനന്തപുരത്തെ റീജീണല്‍കാന്‍സര്‍ പോലുള്ളവയില്‍ നിത്യേന ചെലവുകുറഞ്ഞതും വൈദഗ്ധ്യമുള്ളതുമായ ചികില്‍സക്കായി കൂടുതലും എത്തുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞദിവസം സ്റ്റെന്റുകളുടെ വിലനിയന്ത്രണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചോദ്യമുന്നയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി വേണുഗോപാല്‍, സി.എന്‍ ജയദേവന് എന്നിവര്‍ക്ക് കേന്ദ്രരാസവസ്തുസഹമന്ത്രി മന്‍സൂഖ് മണ്ഡോവിയ നല്കിയ മറുപടിയില്‍ വിലനിയന്ത്രണം സംബന്ധിച്ച് രോഗികളുടെയും കുടുംബങ്ങളുടെയും പരാതികള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് അറിയിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്ത് 62 സ്റ്റെന്റ് നിര്‍മാണകമ്പനികളാണുള്ളത്. വിദേശകമ്പനികള്‍ വേറെയും. ഓണ്‍ലൈന്‍, ടോള്‍ഫ്രീ നമ്പറുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കമ്പനികള്‍ക്കെതിരെ പരാതിപ്പെടുക എന്നത് സാധാരണരോഗികളെസംബന്ധിച്ച് ഏറെ വിഷമകരമായതാണ്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പാണ് നടപടിയെടുക്കാന്‍ കൂടുതല്‍ അനുയോജ്യമായത്. പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രിയുടെ അറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് പരിശോധന ആരംഭിച്ചിട്ടുപോലുമില്ല. കമ്പനികളുടെ ആഴ്ചയിലെ നിര്‍മാണം, വില്പന സംബന്ധിച്ച കണക്ക് സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ ഇതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. കൃത്രിമം കാട്ടുന്ന ഔഷധനിര്‍മാതാക്കളുടെ നേരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. സ്റ്റെന്റിന് അധികവില ഈടാക്കിയതിന് രാജ്യത്ത് ആരോഗ്യമന്ത്രാലയത്തിന് മുപ്പതോളം സ്വകാര്യ ആസ്പത്രികള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനികളുമായി ഒത്തുകളിച്ച് സ്വകാര്യ ആസ്പത്രികള്‍ വന്‍തോതില്‍ ചികില്‍സാചെലവ് കൂട്ടുന്നതായി നേരത്തെതന്നെ ആരോപണം നിലവിലുള്ളതാണ്. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികളാണെങ്കിലും ആയതിലേക്ക് പണം സ്വരൂപിക്കപ്പെടുന്നത് പാവപ്പെട്ടവരടക്കമുള്ള രോഗികളുടേതാണ് എന്നതാണ് ഗൗരവമായിട്ടുള്ളത്.
രാജ്യത്ത് മരുന്ന്, ചികില്‍സ എന്നിവ വന്‍ബിസിനസ് സാമ്രാജ്യമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ കമ്മീഷനും വന്‍ലാഭവും കൈപ്പറ്റാന്‍ വന്‍ലോബി തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഇതിന്റെ പങ്കുപറ്റുന്നവരില്‍ സര്‍ക്കാരിലെതന്നെ ചിലരുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. അല്ലെങ്കില്‍ സ്റ്റെന്റിന്റെ പേരിലുള്ള പകല്‍കൊള്ളക്ക് കടിഞ്ഞാണിടാന്‍ ഒരു പൗരന്റെ ഹര്‍ജിയും കോടതിഇടപെടലും വേണ്ടിവരുമായിരുന്നില്ല. കച്ചവടത്തില്‍ ലാഭം അനിവാര്യമാണെന്നത് ശരിതന്നെ. എന്നാലത് പാവപ്പെട്ടവരെയും മാരകരോഗം ബാധിച്ചവരെയും അവരുടെ കുടുംബങ്ങളെയും പിച്ചിച്ചീന്തുന്ന തരത്തിലുള്ള കൊള്ളലാഭമാകുന്നത് ഒരു നിലക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മാനുഷികമുഖമുള്ള ചികില്‍സാസംവിധാനങ്ങളും ഔഷധനയവും എന്നത് ഈ നൂറ്റാണ്ടിലും അപ്രാപ്യമായിരിക്കുന്നു എന്നത് നാല്പത് ശതമാനത്തോളം ദരിദ്രരുള്ള നാടിനെസംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

