Video Stories
സ്വേച്ഛാധിപത്യം പാര്‍ലമെന്റിലും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യ നിലപാടുകളിലും കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ ബില്ലുകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനാല്‍ തുടര്‍ച്ചയായി ആറു ദിവസം ലോക്സഭാ നടപടികള്‍ സ്തംഭിച്ചിരിക്കുകയാണ്. മാര്‍ച്ച് അഞ്ചിന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതു മുതല്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയും വിവാദ വിഷയങ്ങളില്‍ കൂടിയാലോചനകള്‍ നടത്താതെയുമാണ് ഭരണപക്ഷം മുന്നോട്ടുപോകുന്നത്. സഭക്കകത്തെ ആള്‍ബലത്തിന്റെ ഹുങ്കില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ കുത്തകകള്‍ക്കും മാഫിയകള്‍ക്കും രാജ്യം തീറെഴുതിക്കൊടുക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ഒന്നു ശബ്ദിക്കുവാന്‍ പോലുമുള്ള അവകാശം നല്‍കാതെ പ്രതിപക്ഷത്തെ അടിച്ചിരുത്തുന്ന സ്പീക്കര്‍ ‘കള്ളനു കഞ്ഞിവച്ചു കൊടുക്കുന്ന’ അടിമപ്പണിയാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ സക്രിയമാക്കുന്ന സംവാദങ്ങള്‍ കൊണ്ടു സമ്പന്നമായ പാരമ്പര്യമുള്ള ഇന്ത്യന്‍ പാര്‍ലമെന്റ് നാളിതുവരെ കാണാത്ത പുതിയ പ്രവണതകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് കോര്‍പ്പറേറ്റുകളോടുള്ള വാക്ക് പാലിക്കുന്നതിന്റെ വ്യഗ്രതയാണ് പ്രതിപക്ഷത്തോടുള്ള വിമുഖതയായി പ്രതിഫലിക്കുന്നതെന്ന് വ്യക്തം. എന്നാല്‍ സഭയുടെ അന്തസിനു മേല്‍ അസഹിഷ്ണുതയുടെ ആക്രോശങ്ങളുതിര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ കരുത്താര്‍ജിക്കേണ്ട സമയവും സന്ദര്‍ഭവുമാണിത്. പ്രതിഷേധങ്ങളുടെ അകക്കാമ്പ് അറിയാനുള്ള സന്മസ് കാണിക്കാത്ത കാലത്തോളം സര്‍ക്കാറിനോട് സംയമനപ്പെടാതിരിക്കുക തന്നെ കരണീയം. സഭാ സമ്മേളനം തടസപ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഖജനാവിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തേക്കാളേറെ ഭരണപക്ഷത്തിനു തന്നെയാണ്. ഇതു തിരിച്ചറിയാനുള്ള വിവേകമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഭരണകര്‍ത്താക്കള്‍ പ്രകടിപ്പിക്കേണ്ടത്. ഇതില്ലാത്തതിന്റെ വികാരമാണ് ഇന്നലെയും പാര്‍ലമെന്റില്‍ പ്രതിഫലിച്ചതെന്ന് സുതരാം സുവ്യക്തമാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന, തെലുങ്കാനയില്‍ സംവരണ ശതമാനം വര്‍ധന, കാവേരി ജലവിതരണം തുടങ്ങിയ വിഷയങ്ങളിലാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ലോക്സഭ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല പ്രതിഷേധവുമായി രംഗത്തുള്ളത്. എന്‍.ഡി.എ ഘടകകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയും അവകാശപ്പോരാട്ടത്തിനായി അടര്‍ക്കളത്തിലുണ്ട്. ഇന്നലെ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്്ലിംലീഗ്, ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളോടൊപ്പം തെലുങ്കു ദേശം പാര്‍ട്ടിയെ കണ്ടത് ഭരണകൂടത്തോടുള്ള കേവല രാഷ്ട്രീയ വിയോജിപ്പിന്റെ അടിസ്ഥാനത്തിലല്ല. ഒരു ജനതയുടെ വാക്കുകള്‍ക്കു മുമ്പില്‍ രാജ്യം കണ്ണും കാതും അടച്ചുപിടിക്കുമ്പോഴുള്ള രോദനമാണ് പ്രതിഷേധാഗ്നിയായി ഉയര്‍ന്നുപൊങ്ങിയത്. പണമിടപാട് കേസുകളുമായി ബന്ധപ്പെട്ട് രാജ്യം വിട്ടു പോയവര്‍ക്കെതിരായ ബില്ല് പ്രത്യക്ഷത്തില്‍ ഫലപ്രദമെന്ന് തോന്നുമെങ്കിലും വ്യക്തികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ അനന്തരമായി ഉണ്ടാകുമോ എന്ന ആശങ്ക ദുരീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നതുവരെ ഇത്തരം കേസിലകപ്പെട്ടവരെ ഏതുവിധത്തില്‍ കണക്കാക്കുമെന്ന ചോദ്യത്തിന് ബില്ല് കൃത്യമായ മറുപടി നല്‍കുന്നില്ല. വിജയ് മല്യയ്ക്കും നീരവ് മോദിക്കും കോടികള്‍ കീശയിലാക്കി രാജ്യം വിടാനുള്ള അവസരമൊരുക്കിയ കേന്ദ്ര സര്‍ക്കാറിന് പുതിയ ബില്ലിന്റെ കാര്യത്തിലുള്ള ആത്മാര്‍ത്ഥത ന്യായമായും സംശയിക്കപ്പെടും. ഇങ്ങനെ രാജ്യം വിടുന്നവരെ കുറ്റക്കാരായി കണക്കാക്കരുതെന്ന ജെ.ഡി.യുവിന്റെ വാദത്തോട് പൂര്‍ണമായി യോജിക്കാനാവില്ലെങ്കിലും ബില്ലിന്മേലുള്ള ആശങ്ക പരിഹരിക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നു. ബില്ലവതരണങ്ങളിലൂടെയും ഭേദഗതികളിലൂടെയും രാജ്യത്തിന്റെ പൊതുവായ ഗുണത്തേക്കാളുപരി സ്വന്തം പാര്‍ട്ടിയുടെ താത്പര്യങ്ങളും അജണ്ടകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇത്തരം നീചമായ രാഷ്ട്രീയക്കളികള്‍ക്ക് പാര്‍ലമെന്റ് വേദിയായതാണ്. ഇരു സഭകളിലും ഐകകണ്ഠ്യേന പാസാകില്ലെന്ന് ബോധ്യപ്പെട്ട പല ബില്ലുകളും പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നത് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ കണ്ടു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച ദിവസം തന്നെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു. ഇതിന്റെ അനുരണനങ്ങള്‍ പിന്നീടുള്ള പത്തു ദിവസവും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി എന്നതല്ലാതെ പരിഹാര മാര്‍ഗങ്ങളൊന്നുമുണ്ടായില്ല. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു നീരവ് മോദി കോടികള്‍ തട്ടിയെടുത്ത വിഷയമാണ് പ്രതിപക്ഷം പ്രധാനമായും ആരോപിച്ചത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സുതാര്യമായ നടപടികള്‍ സഭയെ തെര്യപ്പെടുത്താന്‍ പോലും ഭരണപക്ഷത്തിനായില്ല. നീരവ് മോദിയുടെ ഒരു രോമത്തിനു പോലും കേടുകൂടാതെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന തോന്നലുളവാക്കുന്ന ‘ഒളിച്ചുകളി’യാണ് സര്‍ക്കാറില്‍ നിന്ന് തെളിഞ്ഞുകണ്ടത്. ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതില്‍ നിന്നു തന്നെ ഇത് വ്യക്തമായിരുന്നു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടും കാവേരി നദീ പ്രശ്നമുന്നയിച്ചും ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണത്തിനും പ്രതിപക്ഷം കത്തിജ്വലിപ്പിച്ച പ്രതിഷേധങ്ങളെ ഇനിയും കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാറിനാകില്ല. പൊതുജനങ്ങളുടെ ഉള്ളിന്റെയുള്ളില്‍ നിന്നുയരുന്ന ഈ രോഷാഗ്നിയെ അത്ര വേഗം ഊതിക്കെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. മാര്‍ച്ച് 31നു മുമ്പ് ഇരു സഭകളും ബജറ്റ് പാസാക്കിയാല്‍ മാത്രമേ ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് സക്രിയമായ വികസനങ്ങള്‍ സാധ്യമാകുകയുള്ളൂ. അതല്ല, പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ട് സ്വപ്നലോകം പണിയാന്‍ തന്നെയാണ് ഇനിയും സര്‍ക്കാര്‍ ഭാവമെങ്കില്‍ ഉദ്ദിഷ്ട കാര്യം നടക്കട്ടെ. പ്രതിപക്ഷ പ്രതിഷേധം കൊടുമ്പിരി കൊള്ളട്ടെ.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india21 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala20 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports18 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india19 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

