Connect with us

Culture

അട്ടിമറിയുടെ നാട്ടില്‍ അടിയൊഴുക്ക്

Published

on


സക്കീര്‍ താമരശ്ശേരി
സര്‍വ്വത്ര അട്ടിമറിയാണ് ഗോവന്‍ രാഷ്ട്രീയത്തില്‍. ഇതിനെല്ലാം ചുക്കാന്‍പിടിക്കുന്നത് ബി.ജെ.പിയും. ആദ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറിച്ചിട്ട് സര്‍ക്കാരുണ്ടാക്കി. മനോഹര്‍ പരീക്കറുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനിടെ പുലര്‍ച്ചെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഇപ്പോള്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പിയില്‍ ലയിപ്പിച്ചു. അധികാരക്കൊതി മൂത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യപ്പെടുകയാണിവിടെ. ഈ നീക്കങ്ങളെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമെന്നുറപ്പ്.

ഇത് ചെറുത്
ആകെയുള്ളത് രണ്ട് മണ്ഡലങ്ങള്‍. വോട്ടര്‍മാര്‍ 11.31 ലക്ഷവും. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ആവേശത്തിനൊട്ടും കുറവില്ല ഗോവയില്‍. അധികാരത്തിലേക്കുള്ള വഴിയില്‍ ഒരോ സീറ്റും നിര്‍ണായകം. ഗോവന്‍ രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങള്‍ക്കും കാതോര്‍ക്കുന്നുണ്ട് ദേശീയ രാഷ്ട്രീയവും. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതിനാല്‍ പോരാട്ടത്തിന് മാനമേറെ. 2014 ല്‍ രണ്ടിടത്തും വിജയിച്ചത് ബി.ജെ.പിയാണ്. വടക്കന്‍ ഗോവയില്‍ ഷിര്‍പാദ് യെസോസോ നായിക്കും (ഭൂരിപക്ഷം 105,599), ദക്ഷിണ ഗോവയില്‍ നരേന്ദ്ര കേശവ് സ്വവേയ്ക്കറും (32,330). മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23നാണ് ഗോവയും ബൂത്തിലെത്തുക. മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഒപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.

പോരാളികള്‍ റെഡി
പുതുമുഖത്തിനും പരിചയസമ്പത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. വടക്കന്‍ ഗോവയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ചോദന്‍ക്കറും ദക്ഷിണ ഗോവയില്‍ മുന്‍മുഖ്യമന്ത്രി ഫ്രാന്‍സികോ സര്‍ദിന്‍ഹയും ജനവിധി തേടും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഗിരീഷ് ചോദന്‍ക്കറിന് ലോക്‌സഭയിലേക്ക് കന്നിയങ്കം. എന്‍.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നുവന്ന നേതാവ്.
പനാജി ഉപതെരഞ്ഞെടുപ്പില്‍ 2017 ല്‍ പരീക്കറിനെതിരെ മല്‍സരിച്ചെങ്കിലും തോല്‍വി രുചിച്ചു. അഞ്ചു തവണ എം.എല്‍.എ ആയിരുന്നു ഫ്രാന്‍സികോ സര്‍ദിന്‍ഹ. 1998 ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 14-ാം ലോക്‌സഭയില്‍ ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തി. 2009ല്‍ വീണ്ടും എം.പി ആയി. ഇവരിലൂടെ രണ്ടു സീറ്റുകളും തിരികെ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും. അങ്കത്തട്ടില്‍ സിറ്റിങ് എം.പിമാര്‍ തന്നെ. വടക്കന്‍ ഗോവയില്‍ ഷിര്‍പാദ് യെസോസോ നായിക്കും ദക്ഷിണ ഗോവയില്‍ നരേന്ദ്ര കേശവ് സ്വവേയ്ക്കറും.

പരീക്കറില്ലാത്ത ബി.ജെ.പി
ഗോവയില്‍ ബി.ജെ.പിയുടെ മേല്‍വിലാസം മനോഹര്‍ പരീക്കറായിരുന്നു. അസുഖ ബാധിതനായിട്ടും പരീക്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ബി.ജെ.പി വിട്ടില്ല. അര്‍ബുദരോഗത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍ മാര്‍ച്ച് 17നാണു മരിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നാണു മുഖ്യമന്ത്രിയാക്കി മടക്കികൊണ്ടുവന്നത്. 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ആ വിടവ് എങ്ങനെ നികത്തുമെന്ന് ബി.ജെ.പിക്ക് ചോദ്യചിഹ്നമാണ്. വളരെ ചെറിയ മാര്‍ജിനിലുള്ള ബി.ജെ.പി സര്‍ക്കാരാണ് നിലവില്‍ ഗോവ ഭരിക്കുന്നത്. മൂന്നു സീറ്റുകള്‍ കൂടി നേടി ശക്തി വര്‍ധിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ഇവ തിരിച്ചുപിടിച്ച് ഭരണം തന്നെ നേടാനാകും കോണ്‍ഗ്രസിന്റെ നീക്കം.

ഉപതെരഞ്ഞെടുപ്പ്
ഷിരോദ, മാന്‍ഡ്രെം, മാപുസ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. പരീക്കറിന്റെ മണ്ഡലമായ പനാജിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയതോടെയാണ് ഷിരോദ, മാന്‍ഡ്രെം എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാപുസയില്‍ ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസയുടെ നിര്യാണത്തോടെയും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡിസൂസ അന്തരിച്ചത്. മാന്‍ഡ്രെവും മാപുസയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ഗോവ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്. ഷിരോദ ദക്ഷിണ ഗോവയിലും. 2014 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗോവയില്‍ റെക്കോര്‍ഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 76.82 ശതമാനം.

പോളിങ് കൂടും
മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ലോക്‌സഭാ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് സൂചന. ഗോവയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ആവശ്യമാണ് എന്നത് ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ വോട്ടു ചെയ്യാനെത്തും. നിലവില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബി.ജെ.പി – 12, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) – 3, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) – 3, സ്വതന്ത്രര്‍ – 3. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 14 അംഗങ്ങളും. എന്‍.സി.പിക്ക് ഒരു സീറ്റും. 40 അംഗ സഭയാണെങ്കിലും 2 പേരുടെ രാജിയും മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെ 2 പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്. പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാടകീയ നീക്കങ്ങളിലൂടെ കഴിഞ്ഞ ദിവസം വിശ്വാസവോട്ടെടുപ്പ് നേടിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നിര്‍ണായകം.

പാതിരാത്രിയിലെ അട്ടിമറി
പാതിരാത്രിയിലെ നാടകീയ നീക്കത്തില്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എംജെപി)യുടെ രണ്ട് എം.എല്‍.എമാരെ ബി.ജെ.പി അടര്‍ത്തിമാറ്റി. 2012 മുതല്‍ ബി.ജെ.പി സഖ്യകക്ഷിയാണ് എം.ജെ.പി. എം.എല്‍.എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ലയിച്ചെന്നാണ് വിശദീകരണം. മൂന്നില്‍ രണ്ട് എം.എല്‍.എമാരും പാര്‍ട്ടി വിട്ടതിനാല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വാദം. ഇതോടെ നിയമസഭയിലെ ബി.ജെ.പിയുടെ അംഗബലം 12 ല്‍ നിന്നും 14 ആയി ഉയര്‍ന്നു. എം.ജെ.പിയുടെ മൂന്നാമത്തെ എം.എല്‍. എയും ഉപമുഖ്യമന്ത്രിയുമായിരുന്ന സുധീന്‍ ധാവലീക്കര്‍ കത്തില്‍ ഒപ്പുവച്ചില്ല. പിന്നാലെ മന്ത്രിപദത്തില്‍ നിന്ന് ധാവലീക്കറെ പുറത്താക്കി. സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ധാവലീക്കറിനു ബി.ജെ.പി ഉപമുഖ്യന്ത്രി പദം നല്‍കിയത്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ അംഗബലത്തിന് ഒപ്പമെത്താനുള്ള ബി.ജെ.പിയുടെ നാണംകെട്ട കളി.

നല്ല അവസരം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ശക്തി തെളിയിക്കാനുള്ള അവസരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറി മാറി തുണച്ചിട്ടുള്ള സംസ്ഥാനമാണിത്. അതിനാല്‍ കോണ്‍ഗ്രസിന് ബാലികേറാമലയല്ല. മുന്‍ മുഖ്യമന്ത്രി ദികംബര്‍ കാമത്തിന്റെ നേതൃത്വത്തിലുള്ള പ്രചാരണ കമ്മിറ്റിയെയാണ് ഗോവ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗോവന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്നതോടെ പോരാട്ടത്തിനു ചൂടേറും.

ചിതാഭസ്മവും
പ്രചാരണായുധം

മനോഹര്‍ പരീക്കറുടെ ചിതാഭസ്മം പോലും വിറ്റ് വോട്ടാക്കുകയാണ് ബി.ജെ.പി. കാടിളക്കിയ പ്രചാരണത്തോടെ സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളിലും ചിതാഭസ്മം ഒഴുക്കി. സംഭവം വിവാദമായിക്കഴിഞ്ഞു. ചടങ്ങുകളെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാഷ്ട്രീയനേട്ടത്തിനു വേണ്ടി നീചമായ പ്രവര്‍ത്തിയാണ് ബി.ജെ.പി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നു വട്ടം ഗോവ മുഖ്യമന്ത്രി ആയിരുന്ന പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്നു വര്‍ഷം പ്രതിരോധമന്ത്രിയായി ചുമതല വഹിച്ചിരുന്നു. പരീക്കറിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെച്ച കലാ അക്കാദമിയില്‍ ശുദ്ധിക്രിയ നടത്തിയതും വിവാദമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending