film

മോഹന്‍ലാല്‍ നായകനായ ‘എമ്പുരാന്റെ’ ടീസര്‍ പുറത്ത്

By webdesk18

January 26, 2025

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’ ചിത്രത്തില്‍റെ ടീസര്‍ ഇന്ന് വൈകീട്ട് 07:07ന് പുറത്തിറക്കി. കൊച്ചിയില്‍ വെച്ച് മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തത്. മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.

ആശീര്‍വാദ് സിനിമാസും ലെയ്ക്ക പ്രൊഡക്ഷന്‍സിന്റെയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. താരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.